India
Sachin Pilot,Rajasthan Congress crisis: Mallikarjun Kharge will intervene directly,രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധി: മല്ലികാർജുൻ ഖാർഗെ നേരിട്ട് ഇടപെടും
India

രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധി: മല്ലികാർജുൻ ഖാർഗെ നേരിട്ട് ഇടപെടും

Web Desk
|
18 May 2023 12:54 AM GMT

സച്ചിന് എതിരെ നടപടി വേണമെന്ന് കോൺഗ്രസിൻ്റെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്

ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കർണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം അവസാനിച്ചാലുടൻ രാജസ്ഥാൻ വിഷയത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് ഇടപെടും. രാജസ്ഥാൻ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ച സച്ചിൻ പൈലറ്റിൻ്റെ നടപടിയിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് വിമർശനം ഉണ്ട്.

സച്ചിന് എതിരെ നടപടി വേണമെന്ന് കോൺഗ്രസിൻ്റെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സച്ചിൻ പൈലറ്റിന് എതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.

Similar Posts