India
rajasthan cpm
India

കാർഷിക വിഷയങ്ങൾ ഉയർത്തി രാജസ്ഥാനിൽ പ്രചാരണം ശക്തമാക്കി സി.പി.എം

Web Desk
|
22 Nov 2023 1:54 AM GMT

രാജ്യത്ത് ഏറ്റവും വലിയ പ്രതിസന്ധികൾ ഉണ്ടാക്കിയത് ബി.ജെ.പി ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അംറ റാം ആരോപിച്ചു

ജയ്‍പൂര്‍: രാജസ്ഥാനിൽ പ്രചാരണം ശക്തമാക്കി സി.പി.എം. കർഷക വിഷയങ്ങൾ ഉയർത്തിയാണ് മത്സരിക്കുന്ന 17 സീറ്റുകളിൽ സി.പി.എം വോട്ട് തേടുന്നത്. രാജ്യത്ത് ഏറ്റവും വലിയ പ്രതിസന്ധികൾ ഉണ്ടാക്കിയത് ബി.ജെ.പി ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അംറ റാം ആരോപിച്ചു.

നിലവിൽ രണ്ട് എം.എൽ.എമാരുള്ള സി.പി.എം ഇക്കുറി പതിനേഴ് സീറ്റുകളിലാണ് രാജസ്ഥാനിൽ മൽസരിക്കുന്നത്. രണ്ടിടങ്ങളില്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മറ്റ് അഞ്ചിടങ്ങളില്‍ 45,000ഓളം വോട്ടും പാര്‍ട്ടിക്കുണ്ട്. ഇത്തവണ സി.പി.എം സംസ്ഥാനത്ത് റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം പറയുന്നു.

കാർഷിക വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സി.പി.എമ്മിന്‍റെ പ്രചരണം.സി​റ്റി​ങ്​ സീ​റ്റാ​യ ​ ഭ​ദ്ര​യി​ൽ ബൻവൻ പു​നി​യ​യും ര​ണ്ടാ​മ​ത്തെ സി​റ്റി​ങ്​ സീ​റ്റാ​യ ദും​ഗ​ർ​ഗ​ഡി​ൽ ഗി​ർ​ദ​രി​ലാ​ൽ മ​ഹി​യ​യുമാണ് മത്സരിക്കുന്നത് . നാ​ലു​വ​ട്ടം എം.​എ​ൽ.​എ​യാ​യി​രു​ന്ന അം​റ റാം ​ക​ഴി​ഞ്ഞ വ​ർ​ഷം തോ​റ്റ സീ​ക്ക​ർ ജി​ല്ല​യി​ലെ ദ​ത്താ​രാം​ഗ​ഡി​ൽ നിന്നാണ് ജനവിധി തേടുന്നത്. ഇന്ത്യ സഖ്യത്തിൽ എടുത്ത തീരുമാനങ്ങൾ കോൺഗ്രസ് രാജസ്ഥാനിൽ തെറ്റിച്ചു എന്നും ഇതിനു ജനങ്ങളുടെ വോട്ടിലൂടെ മറുപടി നൽകുമെന്നുമാണ് സി.പി.എം വാദം.

Similar Posts