'റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാകണം': വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ മന്ത്രി
|റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാകണം എന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിലായത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
വിവാദ പരാമർശവുമായി രാജസ്ഥാൻ ഗതാഗതവകുപ്പ് മന്ത്രി രജേന്ദ്ര സിങ് ഗുധ. റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാകണം എന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിലായത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
മണ്ഡലത്തിലെ ചിലര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയറോട് മന്ത്രി തന്റെ മണ്ഡലത്തിലെ റോഡുകള്‍ കത്രീന കൈഫിന്റെ കവിള്‍തടങ്ങള്‍ പോലെ നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ടത്. ഇതോടെ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. രാജസ്‌ഥാനിലെ ഉദൈപുരാവതി മണ്ഡലത്തിലെ എംഎല്‍എയാണ് ഗുധ.
ഇത് ആദ്യമായല്ല മന്ത്രിമാര്‍ മാതൃകാ റോഡുകളെ നടിമാരുമായി താരതമ്യം ചെയ്യുന്നത്. 2005ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ബിഹാറിലെ റോഡുകള്‍ ഹേമാ മാലിനിയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കുമെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശം.
അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ മന്ത്രിസഭ രണ്ട് ദിവസം മുമ്പാണ് പുനസംഘടിപ്പിച്ചത്. സച്ചിന്‍ പൈലറ്റിന്റെ നിര്‍ബന്ധത്തെ തുടർന്നായിരുന്നു നടപടി. പഞ്ചായത്തിരാജ്, ഗ്രാമവികസനം എന്നീ വകുപ്പുകളാണ് രജേന്ദ്ര സിങ് ഗുധയ്ക്ക് നല്‍കിയത്. സൈനിക് കല്യാൺ ആയിരുന്നു ഇതിന് മുമ്പ് ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്.
#WATCH | "Roads should be made like Katrina Kaif's cheeks", said Rajasthan Minister Rajendra Singh Gudha while addressing a public gathering in Jhunjhunu district (23.11) pic.twitter.com/87JfD5cJxV
— ANI (@ANI) November 24, 2021