India
രാജസ്ഥാൻ മന്ത്രിസഭാ പുനസ്സംഘടന ഇന്ന്
India

രാജസ്ഥാൻ മന്ത്രിസഭാ പുനസ്സംഘടന ഇന്ന്

Web Desk
|
21 Nov 2021 12:50 AM GMT

സച്ചിൻ പൈലറ്റ് അനുകൂലികളെ കൂടി ഉൾപ്പെടുത്തിയാകും മന്ത്രിസഭ അഴിച്ചുപണിയുക.

രാജസ്ഥാൻ മന്ത്രിസഭാ പുനസ്സംഘടന ഇന്ന്. പുനസ്സംഘടനയ്ക്ക് മുന്നോടിയായി എല്ലാ മന്ത്രിമാരും കഴിഞ്ഞ ദിവസം രാജിവെച്ചു .സച്ചിൻ പൈലറ്റ് അനുകൂലികളെ കൂടി ഉൾപ്പെടുത്തിയാകും മന്ത്രിസഭ അഴിച്ചുപണിയുക.

മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലെ ശീതയുദ്ധത്തിന് അറുതി വരുത്താൻ കൂടിയാണ് മന്ത്രി സഭാ പുനഃ സംഘടന നടത്തുന്നത്.കഴിഞ്ഞവർഷം മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റ് കലാപക്കൊടി ഉയർത്തിയപ്പോൾ സച്ചിൻ അനുകൂലികളായ വിശ്വേന്ദ്ര സിങ് ,രമേഷ് മീണ എന്നിവരെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയിരുന്നു .

ഒമ്പത് മന്ത്രിപദവികൾ ഒഴിഞ്ഞു കിടന്നിട്ടു പോലും പുനഃസംഘടനയ്ക്ക് ഗെലോട്ട് തയാറായിരുന്നില്ല. ഹൈക്കമാന്‍റില്‍ തുടർച്ചയായി സച്ചിൻ പൈലറ്റ് സമ്മർദ്ദം ചൊലുത്തിയപ്പോൾ ഉപതെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ കോൺഗ്രസ് തോൽപ്പിച്ചതോടെയാണ് പുനഃ സംഘടനയ്ക്ക് ഗെലോട്ട് വഴങ്ങിയത്.

ഒരാൾക്ക് ഒരുപദവി നയം നടപ്പാക്കാൻ വേണ്ടിയാണ് പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ഡോട്ടഗര ഉൾപ്പെടെ മൂന്നു മന്ത്രിമാർ ക്യാബിനറ്റിൽ നിന്നും ആദ്യം രാജിവച്ചത്.പഞ്ചാബിന്റെ സംഘടന ചുമതലയുള്ള ഹരീഷ് ചൗധരി ,ഗുജറാത്തിന്റെ ചുമതലയുള്ള രഘുശർമ എന്നിവർക്ക് പിന്നാലെ മറ്റു മന്ത്രിമാരും രാജിവയ്ക്കുകയായിരുന്നു. ഇന്നലെ രാജിവച്ചവരിൽ പലരും ഇന്ന് മന്ത്രിമാരായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.പിസിസി യോഗത്തിന് ശേഷമായിരിക്കും പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കുന്നത്. നിയമസഭാ തെരെഞ്ഞെടുപ്പിന് 22 മാസം മുന്നിലുള്ളപ്പോഴാണ് പൂർണ അഴിച്ചുപണിക്കു ഗെലോട്ട് തയ്യാറായിരിക്കുന്നത്

Rajasthan cabinet reshuffle today Ahead of the reshuffle, all the ministers resigned yesterday.

Similar Posts