'തെരഞ്ഞെടുപ്പുകൾ വരും പോകും, മൈസൂർ പാക്ക് എന്നുമുണ്ടാവും'; ചർച്ചക്കിടെ അധിക്ഷേപിച്ച ബി.ജെ.പി നേതാവിന് മൈസൂർ പാക്ക് അയച്ചുകൊടുത്ത് രാജ്ദീപ് സർദേശായി
|കർണാടക തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു ബി.ജെ.പി ഐ.ടി സെൽ കൺവീനർ അമിത് മാളവ്യ രാജ്ദീപ് സർദേശായിയെ അധിക്ഷേപിച്ചത്.
ന്യൂഡൽഹി: ചാനൽ ചർച്ചക്കിടെ വ്യക്തിപരമായി അധിക്ഷേപിച്ച ബി.ജെ.പി ഐ.ടി സെൽ കൺവീനർ അമിത് മാളവ്യക്ക് മൈസൂർ പാക്ക് അയച്ചുകൊടുത്ത് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി.
''വോട്ടെണ്ണൽ ദിനത്തിൽ വാഗ്ദാനം ചെയ്തപോലെ നന്നായി പാക്ക് ചെയ്ത ഒരു പെട്ടി മൈസൂർ പാക്ക് അമിത് മാളവ്യക്ക് അയക്കുന്നു. തെരഞ്ഞെടുപ്പ് വരികയും പോവുകയും ചെയ്യും, പാർട്ടികൾ ജയിക്കുകയും തോൽക്കുകയും ചെയ്യും, മൈസൂർ പാക്ക് എന്നും നിലനിൽക്കും''-രാജ്ദീപ് ട്വീറ്റ് ചെയ്തു.
As promised on the counting day show yesterday, a box of #MysorePak , freshly packed, is being sent to @amitmalviya ji . Elections will come and go, parties will win and lose, Mysore Pak lives forever. Hope Mr Malviya has a sweeth tooth like me! Happy Sunday everyone, time to… pic.twitter.com/6HSdDY3EH7
— Rajdeep Sardesai (@sardesairajdeep) May 14, 2023
കർണാടക തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ഇന്ത്യാ ടുഡെ ചർച്ചയിലായിരുന്നു ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ചോദ്യമുന്നയിച്ച രാജ്ദീപിനോട് കർണാടകയിൽ ഹിജാബ്, ഹലാൽ തുടങ്ങിയ വിഷയങ്ങൾ തോൽവിക്ക് കാരണമായെന്ന് പറയുന്നത് നിങ്ങളുടെ പ്രോപ്പഗൻഡയാണ്. ബി.ജെ.പി എങ്ങനെ 2024ൽ വിജയിച്ചു എന്ന മൂന്നാമത്തെ പുസ്തകം നിങ്ങൾ എഴുതേണ്ടി വരും. നിങ്ങൾ മാധ്യമപ്രവർത്തനം അവസാനിപ്പിക്കണം. സോണിയാ ഗാന്ധിയോട് പറഞ്ഞ് ഒരു രാജ്യസഭാ സീറ്റ് തരപ്പെടുത്തണമെന്നായിരുന്നു അമിത് മാളവ്യ പറഞ്ഞത്.
How gracefully @sardesairajdeep handled this abusive tirade. Malviya needs to light some candles and meditate!
— Rohini Singh (@rohini_sgh) May 13, 2023
pic.twitter.com/1SqgEpvkfh
''നിങ്ങൾ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോഴെല്ലാം ഞാൻ ചിരിക്കുകയായിരുന്നു. നിങ്ങൾ വാജ്‌പേയിയുടെയും അദ്വാനിയുടെയും പാർട്ടിക്കാരനാണ്. തോൽക്കുമ്പോൾ ചിരിക്കുകയായിരുന്നു അവർ. വ്യക്തിവിദ്വേഷത്തിലേക്ക് ഇതിനെ ചുരുക്കരുത്. എന്നെ വിരട്ടാൻ നോക്കേണ്ട. ഒരു നല്ല ദിനം നേരുന്നു. ഞാൻ നിങ്ങൾക്ക് മൈസൂർ പാക്ക് അയച്ചുതരാം. ഇതെന്റെ വാഗ്ദാനമാണ്. നിങ്ങൾ യു.പിയിലെ ലഡു എനിക്ക് അയച്ചുതരൂ''-എന്നായിരുന്നു രാജ്ദീപിന്റെ മറുപടി.