![പിറന്ന മണ്ണിനായുള്ള പോരാട്ടങ്ങളില്‍ നമ്മെ അവർ ധീരോദാത്തമായി നയിച്ചു; ഇന്ദിരാഗാന്ധിയെ പ്രകീര്‍ത്തിച്ച് രാജ്നാഥ് സിങ് പിറന്ന മണ്ണിനായുള്ള പോരാട്ടങ്ങളില്‍ നമ്മെ അവർ ധീരോദാത്തമായി നയിച്ചു; ഇന്ദിരാഗാന്ധിയെ പ്രകീര്‍ത്തിച്ച് രാജ്നാഥ് സിങ്](https://www.mediaoneonline.com/h-upload/2021/10/16/1253441-6-41.webp)
'പിറന്ന മണ്ണിനായുള്ള പോരാട്ടങ്ങളില്‍ നമ്മെ അവർ ധീരോദാത്തമായി നയിച്ചു'; ഇന്ദിരാഗാന്ധിയെ പ്രകീര്‍ത്തിച്ച് രാജ്നാഥ് സിങ്
![](/images/authorplaceholder.jpg?type=1&v=2)
സൈന്യത്തില്‍ വനിതകളുടെ പങ്കാളിത്തം ഇന്ത്യ നേരത്തെ അംഗീകരിച്ചതാണെന്നും അടുത്ത വർഷം മുതൽ പ്രതിരോധ സേനയിലും അവർക്ക് പ്രവേശനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രകീർത്തിച്ച് കേന്ദ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. രാജ്യം ഭരിക്കുക മാത്രമല്ല പിറന്ന മണ്ണിനായുള്ള യുദ്ധങ്ങളിൽ രാജ്യത്തെ അവർ ധീരോദാത്തമായി നയിക്കുകയും ചെയ്‌തെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധസേനയിലെ വനിതകളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ഷാംഗ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
'രാജ്യത്തെ സംരക്ഷിക്കാൻ ആയുധമെടുത്തിറങ്ങിയ നിരവധി ധീരവനിതകൾ ചരിത്രത്തിലുണ്ട്. റാണി ലക്ഷ്മി ഭായ് അവരിൽ ഏറ്റവും പ്രധാനിയാണ്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് മറ്റൊരാൾ. രാജ്യം ഭരിക്കുക മാത്രമല്ല യുദ്ധങ്ങളിൽ പോലും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുകയുണ്ടായി'. രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രപതിസ്ഥാനത്തെത്തിയ ആദ്യവനിത പ്രതിഭാ പാട്ടീലിനെയും രാജ്‌നാഥ് സിങ് പ്രകീർത്തിച്ചു. സൈന്യത്തിലടക്കം വനിതകളുടെ പങ്കാളിത്തം ഇന്ത്യ നേരത്തെ അംഗീകരിച്ചതാണെന്നും അടുത്ത വർഷം മുതൽ പ്രതിരോധ സേനയിലും അവർക്ക് പ്രവേശനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.