India
Rajya Sabha elections in Kerala on June 25,josekmaani,binoyviswam,elamaramkareem,latestnews,
India

കേരളത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 25 ന്

Web Desk
|
27 May 2024 2:32 PM GMT

മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എന്നിവരുടെ രാജ്യസഭാ കാവാവധി അവസാനിക്കുന്ന മൂന്ന് സീറ്റുകളിലേക്കാണ് 25ന് തെരഞ്ഞെടുപ്പ് നടക്കുക.

ജൂലൈ ഒന്നിനാണ് ഇവരുടെ കാലാവധി അവസാനിക്കുക. പത്രിക സമർപ്പണത്തിനുള്ള അവസാന തിയതി ജൂൺ പതിമൂന്നാണ്.

നിലവിലെ നിയമസഭയിൽ എൽഡിഎഫിന് 99 അംഗങ്ങളുള്ളതിനാൽ മൂന്ന് സീറ്റുകളിൽ 2 എണ്ണത്തിൽ എൽഡിഎഫിന് സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാവും. പക്ഷെ നിലവിൽ കാലാവധി പൂർത്തിയാക്കുന്ന മൂന്ന് പേരും ഇടതുമുന്നണിയിൽ നിന്നുള്ളതാണ്.

രാജ്യസഭാ സീറ്റുകളിലേക്കുള്ള അവകാശ വാദം മുന്നണികൾക്കിടയിൽ നേരത്തെ ചർച്ചയായിരുന്നു. എൽഡിഎഫിൽ സിപിഐയും, കേരള കോൺഗ്രസ് (എം) ഉം അവകാശ വാദമുന്നയിച്ചുരുന്നു. അതേസമയം ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ആവശ്യപ്പെട്ട ലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതിനാൽ യുഡിഎഫിന് അത് നൽകേണ്ടി വന്നേക്കാം.

Similar Posts