India
India
മുഗൾ കാലഘട്ടത്തെ കുറിച്ച് അധികം പഠിക്കേണ്ടെന്ന് രാജ്യസഭാ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി റിപ്പോർട്ട്
|28 Nov 2021 8:22 AM GMT
ഹിന്ദു -രാജ്പുത് രാജാക്കന്മാരെക്കുറിച്ചും സിഖ് ഗുരുക്കന്മാരെ പറ്റിയും കൂടുതൽ പാഠങ്ങൾ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചു
മുഗൾകാലഘട്ടത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ കുറയ്ക്കണമെന്നു രാജ്യസഭാ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി റിപ്പോർട്ട്. ഹിന്ദു -രാജ്പുത് രാജാക്കന്മാരെക്കുറിച്ചും സിഖ് ഗുരുക്കന്മാരെ പറ്റിയും കൂടുതൽ പാഠങ്ങൾ ഉൾപ്പെടുത്തണമെന്ന് സമിതി നിർദേശിച്ചു. സ്‌കൂൾ പാഠപുസ്തകങ്ങളുടെ ഉള്ളടക്കവും രൂപകൽപനയും പരിഷ്‌കരിക്കുന്നതിനെക്കുറിച്ചാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.