പ്രധാനമന്ത്രി മാപ്പ് പറയേണ്ടതില്ല, രാജ്യത്തിന് പുറത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരരുത്-കർഷക നേതാവ് രാകേഷ് ടിക്കായത്
|അനുകൂലമായ സാഹചര്യം വന്നാൽ കാർഷിക നിയമങ്ങൾ തിരിച്ചുകൊണ്ടുവരുമെന്ന കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുടെ പ്രസ്താവന കർഷകരെ കബളിപ്പിക്കുന്നതും പ്രധാനമന്ത്രിയെ അപമാനിക്കുന്നതുമാണെന്നും ടിക്കായത് പറഞ്ഞു.
കാർഷിക നിയമങ്ങൾ നടപ്പാക്കിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന നിലപാട് തങ്ങൾക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. രാജ്യത്തിന് പുറത്ത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് കളങ്കം വരരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നില്ല. രാജ്യത്തിന് പുറത്ത് അദ്ദേഹത്തിന് പ്രതിച്ഛായക്ക് കളങ്കം വരുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എന്ത് തീരുമാനമെടുക്കുമ്പോഴും അത് കർഷകരുടെ നിലപാട് അറിയാതെയാവരുത്. ഞങ്ങൾ അഭിമാനത്തോടെ പാടത്ത് കൃഷി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ഡൽഹിയിലുള്ളവർ ഞങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിച്ചില്ല-ടിക്കായത് പറഞ്ഞു.
അനുകൂലമായ സാഹചര്യം വന്നാൽ കാർഷിക നിയമങ്ങൾ തിരിച്ചുകൊണ്ടുവരുമെന്ന കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുടെ പ്രസ്താവന കർഷകരെ കബളിപ്പിക്കുന്നതും പ്രധാനമന്ത്രിയെ അപമാനിക്കുന്നതുമാണെന്നും ടിക്കായത് പറഞ്ഞു.