ജമ്മു കശ്മീര്: റാം മാധവിനും ജി. കിഷൻ റെഡ്ഡിക്കും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല
|ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളായാണ്തെരഞ്ഞെടുപ്പ്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന നേതാക്കളുടെ പേരുകൾ ബി.ജെ.പി പുറത്തുവിട്ടു. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടതിന് പിന്നാലെയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. മുൻ ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്, കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി എന്നിവർക്കാണ് ചുമതല.
ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളായാണ്തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ 24 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 27 ആണ്. സൂക്ഷ്മപരിശോധന ആഗസ്റ്റ് 28നും നാമനിർദേശ പത്രിക പിൻവലിക്കനുള്ള തീയതി ആഗസ്റ്റ് 30 ആണ്.
രണ്ടാം ഘട്ടതെരഞ്ഞെടുപ്പ് 25 നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനുമാണ് നടക്കുക. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. ജമ്മു കശ്മീരിൽ ആകെ 90 മണ്ഡലങ്ങളാണുള്ളത്. രണ്ടാം ഘട്ടത്തിൽ 26 സീറ്റുകളിലേക്കും അവസാനഘട്ടത്തിൽ 40 സീറ്റിലേക്കുമാണ് മത്സരം നടക്കുക.