രാമനവമി സംഘർഷം: ജയിലിൽ കിടക്കുന്നവർക്കെതിരെയും കേസ്
|മോട്ടോർ ബൈക്ക് കത്തിച്ച കേസിൽ ഒരു മാസമായി ജയിലിൽ കഴിയുന്ന മൂന്ന് യുവാക്കളെയാണ് പ്രതിചേർത്തിരിക്കുന്നത്
മധ്യപ്രദേശ്: രാമനവമി ദിനത്തിൽ മധ്യപ്രദേശിൽ നടന്ന സംഘർഷത്തിൽ ജയിൽ കിടക്കുന്ന യുവാക്കളും പ്രതികൾ. ഒരു മാസമായി മോട്ടോർ ബൈക്ക് കത്തിച്ച കേസിൽ ജയിലിൽ കഴിയുന്ന മൂന്ന് യുവാക്കളെയാണ് പൊലീസ് പ്രതിചേർത്തിരിക്കുന്നത്. കേസ് പിൻവലിക്കണെമെന്ന് കുടുംബം ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന ഷഹബാസ്, ഫക്രൂ, റൗഫ് എന്നിവർക്കെതിരെയാണ് പൊലീസ് പുതിയ കേസ് എടുത്തിരിക്കുന്നത്.
ഇതേ പൊലീസ് സ്റ്റേഷനിൽ തന്നെയാണ് ബൈക്ക് കത്തിച്ച കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്.മാർച്ച് അഞ്ചിന് രജിസ്റ്റർ ചെയ്ത വധശ്രമകേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്കെതിരെ കഴിഞ്ഞ ആഴ്ച നടന്ന സംഘർഷത്തിന്റെ പേരിലും കേസ് എടുത്തത് പ്രതിഷേധത്തിന് ഇടയായി. വീഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസ് വാദം. വർഗീയ സംഘർഷത്തിന് ശേഷം തന്റെ വീട് തകർത്തെന്നും തനിക്ക് നോട്ടീസ് നൽകിയില്ലെന്നും ഷഹബാസിന്റെ മാതാവ് സക്കീന ആരോപിച്ചു.അതെ സമയം
അനധികൃത കൈയേറ്റം ആരോപിച്ച് ഒരുവിഭാഗത്തിന്റെ വീടുകളും കടകളും തകർക്കുന്നത് തുടരുകയുമാണ്. ഗുജറാത്തിലും വീടുകളിൽ തകർത്തതായി റിപ്പോട്ടുകൾ ഉണ്ട്. വിവിധ സമുദായങ്ങൾ ഒന്നിച്ചുതാമസിക്കുന്ന കോളനിയിലെ ഏതാനും വീടുകൾ മാത്രം തെരഞ്ഞുപിടിച്ച് തകർക്കുന്നത് വലിയപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.