യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പി
|ചാണ്ടി ഉമ്മൻ ഉപസമിതി ചെയർമാൻ ആകും
ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും രമ്യ ഹരിദാസ് എം.പിയെ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. പത്ത് പേരാണ് ദേശീയ ജനറല്‍ സെക്രട്ടറി പദത്തിലിരിക്കുന്നത്. പതിനെട്ട് പേര്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. 49 പുതിയ ദേശീയ സെക്രട്ടറിമാരെയും കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ഒമ്പത് ജോയിന്‍റ് സെക്രട്ടറിമാരാണ് സംഘടനക്കുള്ളത്. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി അംഗീകരിച്ചു.
ചാണ്ടി ഉമ്മൻ ഉപസമിതി ചെയർമാൻ ആകും. പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ സംഘടനയോടു ചേർത്തു നിർത്തുകയാകും ചാണ്ടി ഉമ്മൻ അധ്യക്ഷനായ സമിതിയുടെ ചുമതല. പി.എൻ വൈശാഖ് ദേശീയ സെക്രട്ടറിയാകും. അഡ്വ.വിദ്യാ ബാലകൃഷ്ണൻ ദേശീയ സെക്രട്ടറി പദവിയില്‍ തുടരുകയും ചെയ്യും.
Ramya Haridas MP appointed National General Secretary of Youth Congress