India
സാമ്പത്തിക തട്ടിപ്പ് കേസ്‌; റാണ അയ്യൂബിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു
India

സാമ്പത്തിക തട്ടിപ്പ് കേസ്‌; റാണ അയ്യൂബിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

Web Desk
|
13 Oct 2022 9:34 AM GMT

ഗാസിയാബാദിലെ സ്‌പെഷ്യല്‍ കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്

ഡല്‍ഹി: മാധ്യമ പ്രവർത്തക റാണ അയൂബിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റ് കുറ്റപത്രം സമർപ്പിച്ചു. ചാരിറ്റിയുടെ പേരിൽ ജനങ്ങളിൽ നിന്ന് അനധികൃതമായി പണം സമ്പാദിച്ചുവെന്നാണ് കേസ്. ഗാസിയാബാദിലെ സ്‌പെഷ്യല്‍ കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.

പൊതു ജനങ്ങളെ റാണ അയ്യൂബ് കബളിപ്പിച്ചെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം. കീറ്റോ എന്ന ഓൺലൈൻ സംരംഭം വഴി റാണ പണം പിരിച്ചു. പണം എത്തിയത് റാണ അയ്യൂബിന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും പേരിലാണ്. പിന്നീട് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് റാണാ അയ്യൂബ് മാറ്റുകയായിരുന്നു എന്നും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു.

അമ്പത് ലക്ഷത്തോളം രൂപ ഇങ്ങനെ മാറ്റിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി പലതവണ റാണാ അയ്യൂബിനെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കോടതിയിലിപ്പോൾ കുറ്റപത്രം സമർപ്പിച്ചത്.

Related Tags :
Similar Posts