രത്തൻ ടാറ്റ; സാധാരണക്കാരന്റെ സ്വപ്നത്തിനൊപ്പം നിന്ന വ്യവസായി
|ചെറിയ യാത്രകൾ പലപ്പോഴും വലിയ സ്വപ്നങ്ങളിലേക്ക് ചിറകുവിരിക്കാറുണ്ട്, അങ്ങനെയുള്ള യാത്ര തന്നെയായിരുന്നു കുഞ്ഞൻ കാറിന് പിന്നിലും
ഡൽഹി:കുറഞ്ഞ വിലയ്ക്ക് ഒരു കാർ സ്വന്തമാക്കുകയെന്ന സാധാരണക്കാരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ പ്രതിഭയാണ് രത്തൻ ടാറ്റ. രാജ്യത്തെ വാഹന വിപണിയിലെ വിപ്ലവമായിരുന്നു നാനോ എന്ന കുഞ്ഞൻ കാർ. ചെറിയ യാത്രകൾ പലപ്പോഴും വലിയ സ്വപ്നങ്ങളിലേക്ക് ചിറകുവിരിക്കാറുണ്ട്. അങ്ങനെയുള്ള യാത്ര തന്നെയാണ് ഈ കുഞ്ഞൻ കാറിന് പിന്നിലും.
2003 ൽ തിരക്കേറിയ മുംബൈ നഗരത്തിന്റെ വീഥികളിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ഇത്തിരിപോന്ന സ്കൂട്ടറിൽ പതിവ് യാത്രയിലാണ്.രത്തൻ ടാറ്റയുടെ കണ്ണുകൾ ഉടക്കിയത് ആ കുഞ്ഞുങ്ങളിലേക്ക് തന്നെയാണ് കനത്തമഴയിൽ അപത്രീക്ഷിതമായി ആ ഇരുചക്രവാഹനം അപകടത്തിൽപെടുന്നു. നാനോയുടെ പിറവി അവിടെ തുടങ്ങുകയായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ 2008-ല്‍ സാധാരണക്കാരന്റെ കാറായി ടാറ്റാ നാനോ അവതരിപ്പിച്ചു.
ഷോറും വില ഒരുലക്ഷം രൂപ. പെട്രോള്‍-സിഎന്‍ജി ഓപ്ഷനുകളിലായി ഏഴ് വേരിയന്റുകൾ. 22 കിലോമീറ്റർ ഇന്ധനക്ഷമത.ഒരു കുഞ്ഞൻ കാറിന് ഇതൊക്കെ തന്നെ ധാരാളം. എന്നാൽ ടാറ്റയെന്ന ചെയർമാന്റെ സ്വപ്നം ലാഭത്തിലെത്തിയില്ല.കമ്പിയുടെ സാമ്പത്തിക നഷ്ടത്തിന് കാരണമെന്നുവരെ ആക്ഷപമുയർന്നു. വിപണി വിലേയേക്കാൾ കൂടുതൽ നിർമാണചെലവുള്ള വാഹനം നഷ്ടത്തിലായിട്ടും വൈകാരിക കാരണങ്ങളാൽ മാത്രമാണ് 2018 വരെ നിലനിന്നുപോന്നത്. നാനോ കാറിന്റെ പ്ലാൻറ് സ്ഥാപിക്കുന്നതിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കർഷകർ നടത്തിയ പ്രക്ഷോഭം ബംഗാളിനെ പിടിച്ചുലച്ചിരുന്നു.