India
2000 പിൻവലിച്ചിട്ട് എട്ട് മാസം: 8897 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ലെന്ന് റിസർവ് ബാങ്ക്
India

2000 പിൻവലിച്ചിട്ട് എട്ട് മാസം: 8897 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ലെന്ന് റിസർവ് ബാങ്ക്

അനസ് അസീന്‍
|
2 Feb 2024 11:03 AM GMT

2023 മെയ് 19 നാണ് 2000 ന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത്.

റിസർവ് ബാങ്ക് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 8897 കോടിരൂപ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് കണക്കുകൾ. ജനുവരി 31 വരെയുള്ള കണക്കുകൾ റിസർവ് ബാങ്കാണ് പുറത്തുവിട്ടത്. അതെ സമയം 97.50 ശതമാനം​ നോട്ടുകളും പിൻവലിക്കലിന് പിന്നാലെ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി.

500,1000 രൂപ​യുടെ നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് 2000 ന്റെ നോട്ട് അവതരിപ്പിച്ചത്. 2023 മെയ് 19 നാണ് 2000 ന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത്. 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അന്ന് വിപണിയിലുണ്ടായിരുന്നത്. ഒക്ടോബർ എട്ടുവരെ ​നോട്ടുകൾ ബാങ്കുകൾ വഴി മാറിയെടുക്കാൻ അവസരം നൽകിയിരുന്നു. ഇനി റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകൾ വഴി മാത്രമാണ് നോട്ടുകൾ മാറ്റി വാങ്ങാനാവുക.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരുന്നു.വിപണിയിൽ നിന്ന് പിൻവലിച്ചാലും 2000 രൂപയുടെ നിയമപരമായ സാധുത നിലനിൽക്കും.

Related Tags :
Similar Posts