India
സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച: സോളിസിറ്റര്‍ ജനറലിനെ പുറത്താക്കണമെന്ന് തൃണമൂല്‍
India

സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച: സോളിസിറ്റര്‍ ജനറലിനെ പുറത്താക്കണമെന്ന് തൃണമൂല്‍

Web Desk
|
2 July 2021 11:49 AM GMT

സി.ബി.ഐ അന്വേഷിക്കുന്ന വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുവേന്ദു അധികാരി. ഈ കേസുകളില്‍ പലതിലും സോളിസിറ്റര്‍ ജനറല്‍ ആണ് കോടതിയില്‍ ഹാജരാകുന്നത്.

അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം നേരിടുന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ച നടത്തിയ സോളിസിറ്റര്‍ ജനറല്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ചില കേസുകളില്‍ സിബിഐയെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരാകുന്ന തുഷാര്‍ മേത്ത സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ച നടത്തിയത് പദവിയുടെ ലംഘനമാണെന്നും പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച തുഷാര്‍ മേത്ത, സുവേന്ദു അധികാരി അറിയിക്കാതെയാണ് എത്തിയതെന്നും കൂടിക്കാഴ്ച നടന്നില്ലെന്നും പറഞ്ഞു.

We strongly condemn Shri Tushar Mehta's meeting with Shri @SuvenduWB, who has been accused in various offences that are currently being investigated.


സി.ബി.ഐ അന്വേഷിക്കുന്ന വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുവേന്ദു അധികാരി. ഈ കേസുകളില്‍ പലതിലും സോളിസിറ്റര്‍ ജനറല്‍ ആണ് കോടതിയില്‍ ഹാജരാകുന്നത്. അത്തരമൊരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയത് സംശയങ്ങള്‍ ഉയര്‍ത്തുന്നതായും ഡെറക് ഓബ്രിയന്‍, സുഖേന്ദു ശേഖര്‍ റോയ്, മഹുവ മൊയ്ത്ര എന്നീ മൂന്ന് എംപിമാര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. കേസുകളെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഇത് സോളിസിറ്റര്‍ ജനറല്‍ പദവി കളങ്കപ്പെടുത്തിയെന്നും എംപിമാര്‍ പറഞ്ഞു.

എന്നാല്‍, ആരോപണങ്ങള്‍ തുഷാര്‍ മേത്ത നിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം സുവേന്ദു അധികാരി മുന്‍കൂട്ടി അറിയിക്കാതെയാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചേംബറില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള മീറ്റിംഗിലായതിനാല്‍, ഓഫീസ് കെട്ടിത്തിലെ വെയിറ്റിംഗ് റൂമില്‍ ഇരിക്കാന്‍ ജീവനക്കാര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ഒരു കപ്പ് ചായ വാഗ്ദാനം ചെയ്യുകയും ചെയ്തു. യോഗം അവസാനിച്ച ശേഷം കൂടിക്കാഴ്ചയ്ക്ക് സാധിക്കില്ലെന്ന വിവരം ജീവനക്കാര്‍ മുഖേന സുവേന്ദു അധികാരിയെ അറിയിച്ചുവെന്നും മേത്ത പറഞ്ഞു.

Similar Posts