India
Review Petition Filed In Supreme Court On Kashmir Verdict
India

'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കണം'; സുപ്രിം കോടതിയില്‍ ഹരജി

Web Desk
|
2 Jan 2024 11:31 AM GMT

സുപ്രിം കോടതി അഡ്വ. യോഗമായയാണ് ഹരജി നൽകിയത്

ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹരജി. സെൻസസിന്റേയും മണ്ഡല പുനർനിർണയത്തിന്റെയും പേരിൽ വനിതാ സംവരണം വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി അഡ്വക്കറ്റ് യോഗമായയാണ് ഹരജി നൽകിയത്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലുകളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതുപ്രകാരം അടുത്ത സെൻസസിന് ശേഷം നടക്കുന്ന മണ്ഡല പുനർനിർണയത്തിന് ശേഷം വനിതാ സംവരണം നടപ്പാക്കാമെന്നാണ്.

എന്നാൽ ഇപ്പോൾ പ്രത്യകിച്ച് ഒരു കാരണവും പറയാതെ ഒക്ടോബറിലേക്ക് സെൻസസ് മാറ്റിവെച്ചിരിക്കുന്നത്. ഇനിൻപ്രകാരം 2028ലായിരിക്കും സംവരണം നടപ്പാക്കാനാവുക. 2001 ല്‍ നടത്തിയ സെന്‍സസിന്‍റെയും മണ്ഡല പുനര്‍നിര്‍ണയത്തിന്‍റെയും അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കണമെന്നാണ് മലയാളി കൂടിയായ സുപ്രിം കോടതി അഭിഭാഷക അഡ്വ. യോഗമായ ഹരജി നല്‍കിയത്.

Similar Posts