India
India
ടിപ്പ് സ്വീകരിക്കാം; റസ്റ്റാറൻറുകൾക്ക് സർവീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്താനാകില്ല: കേന്ദ്രമന്ത്രി
|3 Jun 2022 12:44 PM GMT
ജീവനക്കാർക്ക് വലിയ ശമ്പളം കൊടുക്കാൻ ഉടമകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭക്ഷണ വസ്തുക്കളുടെ വില ഉയർത്താമെന്നും അതിന് തടസ്സമാകുന്ന വില നിയന്ത്രണം രാജ്യത്തില്ലെന്നും മന്ത്രി
രാജ്യത്തെ റസ്റ്റാറൻറുകൾക്ക് സർവീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്താനാകില്ലെന്നും എന്നാൽ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം 'ടിപ്' നൽകാമെന്നും കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ. ജീവനക്കാർക്ക് വലിയ ശമ്പളം കൊടുക്കാൻ ഉടമകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭക്ഷണ വസ്തുക്കളുടെ വില ഉയർത്താമെന്നും അതിന് തടസ്സമാകുന്ന വില നിയന്ത്രണം രാജ്യത്തില്ലെന്നും മന്ത്രി ഓർമിപ്പിച്ചു.
സർവീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ തങ്ങൾ നഷ്ടം സംഭവിക്കുമെന്ന ഹോട്ടലുടമകളുടെ വാദം മന്ത്രി തള്ളി. സർവീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്തുന്നത് തടയാനുള്ള നിയമനിർമാണം സർക്കാർ ഉടൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ബില്ലിൽ സർവീസ് ചാർജ് ഉൾപ്പെടുത്തിയതിനെതിരെ സർക്കാറിന് പരാതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Restaurants cannot include service charge in bill: Union Minister