India
Review Petition Filed In Supreme Court On Kashmir Verdict
India

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ചതിനെതിരെ സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹരജി

Web Desk
|
10 Jan 2024 2:46 PM GMT

ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് പ്രസിഡന്റ് ഡോക്ടർ ഹുസൈൻ, ജമ്മു കശ്മീർ അവാമി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് മുസഫർ ഷാ എന്നിവരാണ് ഹരജി നൽകിയത്.

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി സമർപ്പിച്ചു. ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് പ്രസിഡന്റ് ഡോക്ടർ ഹുസൈൻ, ജമ്മു കശ്മീർ അവാമി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് മുസഫർ ഷാ എന്നിവരാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്. ആർട്ടിക്കിൾ 370 ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് താൻ പുനഃപരിശോധനാ ഹരജി സമർപ്പിച്ചതായി മുസഫർ ഷാ പറഞ്ഞു.

സി.പി.എം എംപി മുഹമ്മദ് യൂസുഫ് തരിഗാമി, നാഷണൽ കോൺഫറൻസ്, പി.ഡി.പി, അഭിഭാഷകനായ മുസഫർ ഇഖ്ബാൽ എന്നിവരും പുനഃപരിശോധനാ ഹരജി സമർപ്പിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 താൽക്കാലികമാണെന്നും റദ്ദാക്കിയതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ മാസം കേന്ദ്ര തീരുമാനം ശരിവച്ചത്.

Similar Posts