India
Rioters will be hanged upside down if BJP comes to power in Bihar: Amit Shah

അമിത് ഷാ 

India

നിതീഷ് കുമാറിന്റേത് പ്രീണന രാഷ്ട്രീയം, ബിജെപി അധികാരത്തിലെത്തിയാൽ കലാപകാരികളെ ഇല്ലാതാക്കും: അമിത് ഷാ

Web Desk
|
2 April 2023 4:08 PM GMT

ബിഹാറിലെ നവാഡയിൽ ബിജെപി സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അമിത്ഷ രൂക്ഷ വിമർശനം ഉന്നയിച്ചത്

ബിഹാറിലെ അക്രമങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമം തടയുന്നതിൽ ബിഹാർ പരാജയപ്പെട്ടുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. സസാറാമിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു. ബിഹാറിലെ നവാഡയിൽ ബിജെപി സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അമിത്ഷ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ബീഹാറിൽ നടക്കുന്നത് കാട്ടുഭരണമാണ്. നിതീഷ് കുമാർ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത് ബിജെപി അധികർത്തിലെത്തിയാൽ കലാപകാരികളെ ഇല്ലാതാക്കുമെന്നും അമിത് ഷാ പറഞ്ഞു. ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി അമിത് ഷാ സംസാരിച്ചു. പ്രദേശത്ത് അധിക അർദ്ധസൈനിക വിഭാഗത്തെ അയക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. സസാറാമിൽ ഇന്നലെ രാത്രി നടന്ന സ്ഫോടനത്തിൽ 6 പേർക്ക് പരിക്കേറ്റു. അക്രമ കേസുകളിൽ 32 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തത്തിൽ ചൊവ്വാഴ്ചവരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം, പശ്ചിമബംഗാളിലെ ഹൂഗ്ലിയിൽ ബിജെപിയുടെ രാമനവമി ഘോഷയാത്രക്കിടെ സംഘർഷം. സംഘർഷത്തിനിടെ ബിജെപി എംഎൽഎ ബിമൻ ഘോഷിന് പരുക്കേറ്റു. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) മറ്റ് ഹിന്ദു സംഘടനകളും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Similar Posts