India
Pothole , Thane, eknath shinde
India

റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം; പിഴയിടാനൊരുങ്ങി താനെ നഗരസഭ

Web Desk
|
23 May 2023 2:10 PM GMT

''നഗരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വെള്ളക്കെട്ടുണ്ടാകുകയോ താമസക്കാർക്ക് അസൗകര്യം നേരിടുകയോ ചെയ്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവാദിയായിരിക്കും''

മുംബൈ: റോഡിലെ കുഴികൾക്ക് പിഴയിടാനൊരുങ്ങി താനെ നഗരസഭ. ഇനിമുതൽ റോഡിലെ ഓരോ കുഴികൾക്കും കരാറുകാരന്റെ പക്കൽ നിന്നും ഒരു ലക്ഷം രൂപ വീതം പിഴ ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. താനെയിൽ 134 കിലോമീറ്റർ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൃത്യസമയത്ത് ജോലി പൂർത്തിയാക്കുക മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഗരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വെള്ളക്കെട്ടുണ്ടാകുകയോ താമസക്കാർക്ക് അസൗകര്യം നേരിടുകയോ ചെയ്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവാദിയായിരിക്കുമെന്നും അതേസമയം ഏതെങ്കിലുമൊരു പ്രദേശത്ത് പദ്ധതി വിജയകരമായി മുന്നോട്ടുപോയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അഭിനന്ദിക്കുമെന്നും ഷിൻഡെ പറഞ്ഞു.

''റോഡുപണി കൃത്യസമയത്ത് ജോലി പൂർത്തിയാക്കുക മാത്രമല്ല. ഗുണനിലവാരം ഉറപ്പുവരുത്താനും ശ്രദ്ധിക്കുന്നുണ്ട്. പുതുതായി നിർമിക്കുന്ന റോഡുകളിൽ കുഴി കണ്ടെത്തിയാൽ ഓരോ കുഴിയ്ക്കും ഒരുലക്ഷം വീതം കരാറുകാരനിൽ നിന്ന് പിഴയായി ഈടാക്കും. റോഡികളുടെ നിലവാരം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. അല്ലെങ്കിൽ നടപടി നേരിടേണ്ടിവരും.

നഗരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വെള്ളക്കെട്ടുണ്ടാകുകയോ താമസക്കാർക്ക് അസൗകര്യം നേരിടുകയോ ചെയ്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവാദിയായിരിക്കും. അതേസമയം ഏതെങ്കിലുമൊരു പ്രദേശത്ത് പദ്ധതി വിജയകരമായി മുന്നോട്ടുപോയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അഭിനന്ദിക്കും''- ഷിൻഡെ പറഞ്ഞു

Similar Posts