India
ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല, ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ല: മോഹൻ ഭാഗവത്
India

ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല, ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ല: മോഹൻ ഭാഗവത്

Web Desk
|
28 Nov 2021 6:30 AM GMT

ഹിന്ദുക്കളുടെ എണ്ണവും ശക്തിയും കുറഞ്ഞു, അല്ലെങ്കിൽ ഹിന്ദുത്വ വികാരം കുറഞ്ഞെന്ന് മോഹന്‍ ഭാഗവത്

ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇന്ത്യ ഒറ്റയ്ക്ക് നിന്നു. ഇതാണ് ഹിന്ദുത്വയുടെ സത്ത. ഇക്കാരണത്താൽ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്"- മോഹന്‍ ഭാഗവത് വിശദീകരിച്ചു.

ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് മോഹന്‍ ഭഗവത് പറഞ്ഞതിങ്ങനെ- "വിഭജനത്തിന് ശേഷം പാകിസ്താൻ രൂപീകരിക്കപ്പെട്ടു. നമ്മൾ ഹിന്ദുക്കളാണെന്ന കാര്യം മറന്നതിനാലാണ് ഇത് സംഭവിച്ചത്. മുസ്‍ലിംകളും ഇത് മറന്നു. ഹിന്ദുക്കളെന്ന് സ്വയം കരുതുന്നവരുടെ എണ്ണം കുറഞ്ഞു".

ഹിന്ദുക്കളുടെ എണ്ണവും ശക്തിയും കുറഞ്ഞു, അല്ലെങ്കിൽ ഹിന്ദുത്വ വികാരം കുറഞ്ഞെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഹിന്ദുക്കൾക്ക് ഹിന്ദുവായി തുടരണമെങ്കിൽ ഭാരതം അഖണ്ഡ ഭാരതമാകണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിഭജന സമയത്ത് ഇന്ത്യ അനുഭവിച്ച കഷ്ടപ്പാടുകൾ മറക്കരുതെന്ന് നേരത്തെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ ആർഎസ്എസ് മേധാവി പറയുകയുണ്ടായി.

Related Tags :
Similar Posts