India
Mohan Bhagwat

മോഹന്‍ ഭാഗവത്

India

പാക് ജനത അസന്തുഷ്ടരാണ്, വിഭജനം തെറ്റായിരുന്നുവെന്ന് അവര്‍ കരുതുന്നു: മോഹന്‍ ഭാഗവത്

Web Desk
|
1 April 2023 7:39 AM GMT

ഇന്ത്യയിലെത്തിയവർ സന്തുഷ്ടരാണെന്നും എന്നാൽ പാകിസ്താനിലുള്ളവർ സന്തുഷ്ടരല്ലെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു

ഭോപ്പാല്‍: സ്വാതന്ത്ര്യത്തിന്‍റെ ഏഴ് പതിറ്റാണ്ടിനു ശേഷവും പാകിസ്താനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വിഭജനം തെറ്റായിരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നതായും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയിലെത്തിയവർ സന്തുഷ്ടരാണെന്നും എന്നാൽ പാകിസ്താനിലുള്ളവർ സന്തുഷ്ടരല്ലെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. വിപ്ലവകാരിയായ ഹേമു കലാനിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആർ.എസ്.എസ് തലവന്‍.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിന്ധികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

''ഇന്ന് പാകിസ്താനിലെ ജനങ്ങള്‍ പറയുന്നത് ഇന്ത്യയുടെ വിഭജനം തെറ്റായിരുന്നുവെന്നാണ്. ഇന്ത്യയില്‍ നിന്നും അവരുടെ സംസ്കാരത്തില്‍ വിട്ടുപോയവര്‍ ഇപ്പോഴും സന്തുഷ്ടരാണോ? ഇന്ത്യയിലെത്തിയവര്‍ സന്തുഷ്ടരാണ്. എന്നാല്‍ പാകിസ്താനിലുള്ളവര്‍ സന്തുഷ്ടരല്ല'' ഭാഗവതിന്‍റെ വാക്കുകളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1947ലെ വിഭജനത്തിനു മുന്‍പ് ഭാരതമായിരുന്നു അത്. തങ്ങളുടെ പിടിവാശി കാരണം ഭാരതത്തില്‍ നിന്നും പോയവര്‍ ഇപ്പോഴും സന്തുഷ്ടരാണോ? അവിടെ വേദനയുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അഖണ്ഡഭാരതം' സത്യമാണ് എന്നാൽ വിഭജിച്ച ഭാരതം ഒരു പേടിസ്വപ്നമാണ്. പുതിയ ഇന്ത്യ കെട്ടിപ്പെടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അഖണ്ഡ് ഭാരത സങ്കല്‍പം (ഇപ്പോഴത്തെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക, ടിബറ്റ് എന്നിവയില്‍ നിലവിലുള്ള എല്ലാ പുരാതന ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്‍റെ സങ്കല്‍പം) ശരിയാണ. എന്നാല്‍ വിഭജിച്ച ഭാരതം പേടിസ്വപ്‌നമാണ്', അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കയ്പേറിയ ബന്ധത്തെക്കുറിച്ച് പരാമർശിച്ച ഭാഗവത്, മറ്റുള്ളവർക്കെതിരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന ഒരു സംസ്കാരത്തിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്വയം പ്രതിരോധത്തിൽ തക്കതായ മറുപടി നൽകുന്ന സംസ്കാരത്തിൽ നിന്നുള്ളവരാണ് നമ്മൾ.പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പരാമര്‍ശിച്ചുകൊണ്ട് ഭാഗവത് പറഞ്ഞു.

Similar Posts