India
ആറ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
India

ആറ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

Web Desk
|
1 Jan 2023 1:20 AM GMT

യാത്ര പുറപ്പെടുന്നതിനു മുൻപ് ആർടിപിസിആർ ഫലം എയർ സുവിധ പോർട്ടൽ വഴി സമർപ്പിക്കണം

ഡല്‍ഹി: കോവിഡ് രോഗവ്യാപനം രൂക്ഷമായ ആറ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇന്ന് മുതൽ ആർടിപിസിആർ പരിശോധന നിർബന്ധം. ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കേന്ദ്ര സർക്കാർ ഉത്തരവ് ബാധകം.

യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ഫലം എയർ സുവിധ പോർട്ടൽ വഴി സമർപ്പിക്കണം. വിമാനത്താവളങ്ങളിൽ നിരീക്ഷണം ഇന്ന് മുതൽ കൂടുതൽ ശക്തിപ്പെടുത്തും. വിമാനത്താവളങ്ങളിൽ നിന്ന് ശേഖരിച്ച 5,666 സാമ്പിളുകളിൽ 53 യാത്രക്കാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ത്യയില്‍ ജാഗ്രത ശക്തമാക്കിയത്. നേരത്തെ പല ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് തരംഗം ആഞ്ഞടിച്ച് 30-35 ദിവസത്തിന് ശേഷമാണ് ഇന്ത്യയില്‍ കോവിഡ് നിരക്ക് വര്‍ധിച്ചത്. ഈ സാഹചര്യത്തിലാണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുന്നത്.

Summary- RT-PCR test has been made mandatory for flyers coming from China, Hong Kong, Japan, South Korea, Singapore and Thailand from 1st January

Related Tags :
Similar Posts