India
രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്
India

രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്

Web Desk
|
28 Sep 2022 5:10 AM GMT

അതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും കുറഞ്ഞു

മുംബൈ: രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 81 രൂപ 93 പൈസയായി ഇടിഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത് . അതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും കുറഞ്ഞു.

യു.എസ് ഡോളർ ശക്തിയാർജിക്കുന്നതിന്‍റെ പ്രതിഫലനമാണ് ഇന്ത്യൻ രൂപയെ പിറകോട്ട് വലിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസ് ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Related Tags :
Similar Posts