India
സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട്; നടിമാരുടെ കാര്യം ദൈവത്തിനേ അറിയൂ; വിവാദ പരാമര്‍ശങ്ങളുമായി ബാബാ രാംദേവ്
India

''സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട്; നടിമാരുടെ കാര്യം ദൈവത്തിനേ അറിയൂ''; വിവാദ പരാമര്‍ശങ്ങളുമായി ബാബാ രാംദേവ്

Web Desk
|
16 Oct 2022 11:18 AM GMT

ചലച്ചിത്ര, രാഷ്ട്രീയരംഗങ്ങളിലെല്ലാം ലഹരി പിടിമുറുക്കിയിരിക്കുകയാണെന്നും രാംദേവ്

ലഖ്‌നൗ: സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് വിവാദ യോഗഗുരു ബാബ രാംദേവ്. ചലച്ചിത്ര, രാഷ്ട്രീയരംഗങ്ങളിലെല്ലാം ലഹരി പിടിമുറുക്കിയിരിക്കുകയാണെന്നും രാംദേവ് പറഞ്ഞു.

മൊറാദാബാദിൽ ഒരു മയക്കുമരുന്ന് വിരുദ്ധ കാംപയിൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു രാംദേവിന്റെ വിവാദ പരാമർശങ്ങൾ. ''സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ആമിർ ഖാനെക്കുറിച്ച് അറിയില്ല. മയക്കുമരുന്ന് ഉപയോഗത്തിനിടെയാണ് ഷാറൂഖ് ഖാന്റെ മകൻ പിടിയിലായതും ജയിലിൽ കഴിഞ്ഞതും. നടിമാരുടെ കാര്യം ദൈവത്തിനു മാത്രമേ അറിയൂ..'' രാംദേവ് പ്രസംഗത്തിൽ പറഞ്ഞു.

സിനിമാ വ്യവസായത്തിൽ ഒന്നാകെ മയക്കുമരുന്നാണെന്നും രാംദേവ് ആരോപിച്ചു. രാഷ്ട്രീയത്തിലുമുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മദ്യം വിതരണം ചെയ്യുന്നു. എല്ലാതരത്തിലുമുള്ള ലഹരി ആസക്തിയിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം. ഇതിനായി ഒരു മൂവ്‌മെന്റ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: 'Salman Khan consumes drugs..': alleges controversial Yoga guru Baba Ramdev

Similar Posts