മമതയുടെ കാളിഘട്ട് വസതിയിൽ 'സര്‍പ്രൈസ്' അതിഥിയായി സല്മാന് ഖാന്; തടിച്ചുകൂടി ആരാധകർ
|മമതയും സൽമാൻ ഖാനും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. കാളിഘട്ടിലെ വസതിയിലെത്തിയാണ് താരം മമതയെ കണ്ടത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു സന്ദർശനം.
മമതയുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സൽമാൻ ഖാൻ കൊൽക്കത്തയിലെത്തിയത്. സൽമാൻ ഖാൻ എത്തിയ വിവരം അറിഞ്ഞ് നൂറുകണക്കിന് ആരാധകർ കാളിഘട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇഷ്ടതാരത്തെ ഒരു നോക്കുകാണാൻ ആരാധകർ മത്സരിക്കുകയായിരുന്നു ഇവിടെ.
സൽമാൻ താമസിക്കുന്ന ഹോട്ടലിന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി വധഭീഷണിയാണ് സൽമാൻ ഖാനെതിരെയുണ്ടായത്. ജയിലിലുള്ള ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയും താരത്തിനെതിരെ പരസ്യ ഭീഷണി ഉയർത്തിയിരുന്നു. താരത്തിന് മുംബൈ പൊലീസ് 'വൈ' കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Summary: Bollywood actor Salman Khan paid a visit to West Bengal Chief Minister Mamata Banerjee at her residence at Kalighat