![ലോക്സഭ തെരഞ്ഞെടുപ്പ്: എസ്.പി ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു ലോക്സഭ തെരഞ്ഞെടുപ്പ്: എസ്.പി ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു](https://www.mediaoneonline.com/h-upload/2024/01/30/1408744-untitled-1-recovered.webp)
ലോക്സഭ തെരഞ്ഞെടുപ്പ്: എസ്.പി ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
യു.പിയിലെ 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് സമാജ്‌വാദി പാർട്ടി. ഉത്തർപ്രദേശിലെ 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയാണ് സമാജ്‍വാദി പാര്‍ട്ടി.
മെയിൻപുരിയിൽ നിന്നുള്ള എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവ് സിറ്റിങ്ങ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. യാദവ് കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് മെയിൻപുരി.
— Samajwadi Party (@samajwadiparty) January 30, 2024
ഷെഫീഖുർ റഹ്മാൻ ബർഖ് സംഭാലിൽ നിന്നും, മുൻ മന്ത്രി രവിദാസ് മെഹ്റോത്ര തലസ്ഥാനമായ ലഖ്നൗവിൽ നിന്നും മത്സരിക്കും. നിലവിൽ ലഖ്‌നൗ സെൻട്രൽ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് മെഹ്‌റോത്ര. ഫിറോസാബാദ് മണ്ഡലത്തിൽ നിന്നാണ് അക്ഷയ് യാദവ് ജനവിധി തേടുന്നത്.മുതിർന്ന എസ്‍പി നേതാവ് രാംഗോപാൽ യാദവിൻ്റെ മകൻ അക്ഷയ് യാദവ് ഫിറോസാബാദിൽ മത്സരിക്കും. ധർമേന്ദ്ര യാദവ് ബുദൗൺ പാർലമെൻ്റ് മണ്ഡലത്തിലെ സ്ഥാനാർഥിയാണ്.
कांग्रेस के साथ 11 मज़बूत सीटों से हमारे सौहार्दपूर्ण गठबंधन की अच्छी शुरुआत हो रही है… ये सिलसिला जीत के समीकरण के साथ और भी आगे बढ़ेगा।
— Akhilesh Yadav (@yadavakhilesh) January 27, 2024
‘इंडिया’ की टीम और ‘पीडीए’ की रणनीति इतिहास बदल देगी।