India
സമാജ്‍വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ആശുപത്രിയില്‍
India

സമാജ്‍വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ആശുപത്രിയില്‍

Web Desk
|
1 July 2021 7:18 AM GMT

ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

സമാജ്‍വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് ആശുപത്രിയില്‍. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിംഗിന്‍റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് 81കാരനായ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം മൂത്രസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

സമാജ്‌വാദി പാർട്ടിയുടെ സ്ഥാപക നേതാവ് കൂടിയായ മുലായം സിംഗ് യാദവ് മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1996 ജൂൺ മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിരുന്നു. മകന്‍ അഖിലേഷ് യാദവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്.

Similar Posts