India
ഉത്സവച്ചടങ്ങിനിടെ മനുഷ്യത്തല ഭക്ഷിച്ചു; നാല് പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
India

ഉത്സവച്ചടങ്ങിനിടെ മനുഷ്യത്തല ഭക്ഷിച്ചു; നാല് പൂജാരിമാർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

Web Desk
|
27 July 2021 6:50 AM GMT

തെങ്കാശിയിലെ ഒരു ക്ഷേത്രോത്സവത്തിന്‍റെ ഭാ​ഗമായുള്ള 'സ്വാമിയാട്ട' വീഡിയോ വൈറലായതിന് പിന്നാലെയാണ് കേസ്

തമിഴ്നാട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി മൃതശരീരത്തിന്‍റെ തല ഭക്ഷിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തെങ്കാശിയിലെ ഒരു ക്ഷേത്രോത്സവത്തിന്‍റെ ഭാ​ഗമായുള്ള 'സ്വാമിയാട്ട' വീഡിയോ വൈറലായതിന് പിന്നാലെയാണ് നാല് പൂജാരിമാരുൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തത്.

മനുഷ്യത്തല ഭക്ഷിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പാവൂർസത്രം കല്ലാരണി ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ശക്തിമാട സ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല് പേർ ചേർന്നു മനുഷ്യന്‍റെ തല ഭക്ഷിക്കുന്ന വീഡിയോ ചിലർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണു സംഭവം വിവാദമായത്.

എന്നാല്‍ ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പകുതി കത്തിക്കരിഞ്ഞ മനുഷ്യശരീരം ഏതെങ്കിലും ഗ്രാമത്തിലെ ശ്മശാനത്തിൽ നിന്ന് കൊണ്ടുവന്നതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ മറ്റ് സുടലെ മാടസാമി ക്ഷേത്രങ്ങളിലെ സ്വാമിയാടികള്‍ ഉത്സവകാലങ്ങളില്‍ രാത്രിയില്‍ വേട്ടയാടാന്‍ പോകാറുണ്ടെന്നും ശ്മശാനങ്ങളില്‍ നിന്നും മൃതശരീരവുമായിട്ടാണ് മടങ്ങിവരാറുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. ഉത്സവത്തിന്‍റെ സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ആര്‍. കൃഷ്ണരാജ് പറഞ്ഞു.

Similar Posts