India
ട്രാക്ടർ റാലിയിലടക്കം അന്തിമ തീരുമാനം എടുക്കാൻ സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്
India

ട്രാക്ടർ റാലിയിലടക്കം അന്തിമ തീരുമാനം എടുക്കാൻ സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്

Web Desk
|
27 Nov 2021 1:25 AM GMT

രാവിലെ 11 മണിക്ക് സിംഗുവിലാണ് യോഗം ചേരുക

പാർലമെന്‍റിലേക്ക് പ്രഖ്യാപിച്ച ട്രാക്ടർ റാലിയിലടക്കം അന്തിമ തീരുമാനം എടുക്കാൻ സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്. രാവിലെ 11 മണിക്ക് സിംഗുവിലാണ് യോഗം ചേരുക. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം വന്ന ശേഷം സമരം അവസാനിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് കർഷക സംഘടനകൾ.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന പ്രധാന മന്ത്രിയുടെ പ്രഖ്യാപനം വന്നപ്പോൾ നിയമപരമായ ഉറപ്പാണ് തങ്ങൾക്ക് ആവശ്യമെന്നായിരുന്നു കർഷകരുടെ പ്രതികരണം. കഴിഞ്ഞ കേന്ദ്രമന്ത്രിസഭ കർഷക നിയമം പിൻവലിക്കാനുള്ള കരട് ബില്ലിന് അംഗീകാരം നൽകിയതോടെ കർഷകരുടെ ഒരാവശ്യം അംഗീകരിക്കപ്പെട്ടിരുന്നു. മിനിമം താങ്ങുവില അടക്കം ആറ് വിഷയങ്ങളിൽ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച പ്രധാന മന്ത്രിയ്ക്ക് കത്ത് അയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഈ രണ്ട് കാര്യങ്ങളും ഇന്ന് ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ ചർച്ചയാവും.

കർഷകർ മുന്നോട്ടു വച്ച ആറ് ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല തീരുമാനം എടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. അതേസമയം പ്രധാന ആവശ്യം കേന്ദ്രം അംഗീകരിച്ച സ്ഥിതിക്ക് സമര മാർഗങ്ങളിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരേണ്ടതുണ്ടോയെന്നും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.



Similar Posts