നെറ്റിയിൽ പൊട്ടില്ലേ, വാങ്ങില്ല; റിലയൻസിനെതിരെ വിദ്വേഷ പ്രചാരണം
|ഷെഫാലി വൈദ്യയെന്ന സംഘ്പരിവാർ അനുകൂലിയായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിന്റെ നേതൃത്വത്തിലാണ് കാമ്പയിൻ നടക്കുന്നത്.
ന്യൂഡൽഹി: പരസ്യമോഡലിന്റെ നെറ്റിയിൽ പൊട്ടില്ലാത്തതിന്റെ പേരിൽ റിലയൻസ് ട്രെൻഡിനെതിരെ സംഘ്പരിവാർ അനുകൂലികളുടെ വിദ്വേഷ പ്രചാരണം. 'നോ ബിന്ദി നോ ബിസിനസ്' എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററിൽ പ്രചാരണം നടക്കുന്നത്. ഷെഫാലി വൈദ്യയെന്ന സംഘ്പരിവാർ അനുകൂലിയായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിന്റെ നേതൃത്വത്തിലാണ് കാമ്പയിൻ നടക്കുന്നത്.
നിരവധി സംഘ്പരിവാർ പ്രവർത്തകരാണ് കാമ്പയിനിൽ പങ്കാളികളാവുന്നത്. നേരത്തെയും പല ബ്രാൻഡുകൾക്കെതിരെയും ഇതേ രീതിയിൽ വിദ്വേഷ പ്രചാരണം നടന്നിരുന്നു. പൊട്ടില്ലാത്ത മോഡലുകളെ വച്ച് പരസ്യം നൽകുന്നത് മറ്റു മതസ്ഥരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണെന്നാണ് സംഘ്പരിവാർ ആരോപണം. ഇത് ഹിന്ദുക്കളെ അപമാനിക്കലാണെന്നും ഇവർ പറയുന്നു.
നമ്മുടെ രാജ്യത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. അബ്രഹാമിന്റെ സംസ്കാരമോ പടിഞ്ഞാറൻ സംസ്കാരമോ പ്രോത്സാഹിപ്പിക്കരുത്. അത് ഹിന്ദു സംസ്കാരത്തെ നശിപ്പിക്കുക എന്നത് മാത്രമാണ് അതിന്റെ ലക്ഷ്യം-ഒരു സംഘ്പരിവാർ അനുകൂലി ട്വീറ്റ് ചെയ്തു.