അണികളെ തിരിച്ചുവിടാൻ ശ്രമം; കൂറുമാറിയവരുടെ മണ്ഡലത്തിൽ ശരത് പവാറിന്റെ റാലി ഇന്ന്
|എൻസിപിയുടെ പേരും ക്ലോക്ക് ചിഹ്നവും കൈക്കാക്കാനുള്ള നീക്കം അജിത് പവാർ ശക്തമാക്കി
മഹാരാഷ്ട്രയിൽ ശരത് പവാർ ആഹ്വാനം ചെയ്ത റാലികൾക്ക് ഇന്ന് തുടക്കം. നാഷിക് യോലയിലാണ് ആദ്യ റാലി. കൂറുമാറിയ എൻസിപി എംഎൽഎമാരുടെ മണ്ഡലങ്ങളിൽ റാലി നടത്തി ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് ശരത് പവാർ. നിഴൽ പോലെ ഒപ്പം ഉണ്ടായിരുന്നിട്ടും അജിത് പവാർ പക്ഷത്തേക്ക് ചാഞ്ഞ ഛഗൻ ഭുജ്ബലിന്റെ മണ്ഡലത്തിലാണ് ആദ്യ റാലി. ഭൂജ് ബലിന്റെ മണ്ഡലത്തിൽ, അദ്ദേഹത്തിന്റെ എതിരാളി മാണിക്ക റാവു ഷിൻഡെയ്ക്കാണ് റാലിയുടെ ചുമതല നൽകിയത്.
വിമത എംഎൽഎമാർക്ക് എതിരെ താഴെ തട്ടിലെ അണികളെ തിരിച്ചു വിടുക എന്ന ലക്ഷ്യം കൂടി പവാറിനുണ്ട്. അതിനിടെ, എൻസിപിയുടെ പേരും ക്ലോക്ക് ചിഹ്നവും കൈക്കാക്കാനുള്ള നീക്കം അജിത് പവാർ ശക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പ്രത്യേക ഹർജിയിൽ ഇക്കാര്യം ആവശ്യപ്പെട്ടു. ഡൽഹിയിൽ ചേർന്ന വർക്കിങ് കമ്മിറ്റി ഔദ്യോഗികമല്ലെന്നു വിമത നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു. എല്ലാ സംസ്ഥാന കമ്മിറ്റികളിൽ നിന്നും ശരത് പവാർ അനുകൂല സത്യവാങ് മൂലം ഡൽഹിയിൽ എത്തിക്കാനുള്ള തിരക്കിലാണ് ശരത് അനുകൂലികൾ.
Sarath Pawar's rally today in the constituency of defectors