'സവര്‍ക്കറെ പോലെ ഭീരുവാകരുത്, നേര്‍ക്കുനേര്‍ വരൂ'; വീടാക്രമിച്ചതിനെതിരെ ഉവൈസി
|ഇന്നലെ രാത്രിയാണ് ഉവൈസിയുടെ 34 അശോക റോഡിലുള്ള വീടിൻ്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ അക്രമികള്‍ അക്രമികൾ കരിഓയിൽ ഒഴിച്ചത്
ഡല്‍ഹി:ഡല്‍ഹിയിലെ തന്റെ വസതിക്കു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി എഐഎംഐഎം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. സവര്‍ക്കറെ പോലെ ഭീരുവാകാതെ നേര്‍ക്കുനേര്‍ വരൂ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
ഇന്നലെ രാത്രിയാണ് ഉവൈസിയുടെ 34 അശോക റോഡിലുള്ള വീടിൻ്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ അക്രമികള്‍ അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തത്. ഇതിന് ശേഷം എംപിയുടെ വീടിന് പുറത്ത് "ഭാരത് മാതാ കീ ജയ്" , "ജയ് ശ്രീറാം" എന്നീ മുദ്രാവാക്യങ്ങളും അക്രമികള്‍ വിളിച്ചു. പാർലമെൻ്റ് അംഗങ്ങളുടെ സുരക്ഷ ഉറപ്പുനൽകുമോയെന്ന് ചോദിച്ച് ഉവൈസി ആഭ്യന്തരമന്ത്രി അമിത് ഷായെയും ലോക്സഭാ സ്പീക്കർ ഓം ബിർളയെയും കടന്നാക്രമിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉവൈസി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
Some “unknown miscreants” vandalised my house with black ink today. I have now lost count the number of times my Delhi residence has targeted. When I asked @DelhiPolice officials how this was happening right under their nose, they expressed helplessness. @AmitShah this is… pic.twitter.com/LmOuXu6W63
— Asaduddin Owaisi (@asadowaisi) June 27, 2024
"ചില അജ്ഞാതരായ അക്രമികൾ ഇന്ന് എൻ്റെ വീട് കറുത്ത മഷി ഉപയോഗിച്ച് നശിപ്പിച്ചു.എത്ര തവണയാണ് എന്റെ വീട് ലക്ഷ്യം വച്ചതിന് കണക്കില്ല. നിങ്ങളുടെ മൂക്കിന് താഴെ എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല'' ഉവൈസിയുടെ പോസ്റ്റില്‍ പറയുന്നു. "എൻ്റെ വീടിനെ നിരന്തരം ആക്രമിക്കുന്ന രണ്ട്-ബിറ്റ് ഗുണ്ടകളോട്: ഇത് എന്നെ ഭയപ്പെടുത്തുന്നില്ല. ഈ സവർക്കറുടെ ഭീരുത്വ പെരുമാറ്റം നിർത്തുക, എന്നെ അഭിമുഖീകരിക്കാൻ മതിയായ മനുഷ്യരാവുക. കുറച്ച് മഷി എറിഞ്ഞോ കുറച്ച് കല്ലെറിഞ്ഞോ ഓടിപ്പോകരുത്," അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഉവൈസി എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതോടെ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയിരുന്നു. ഖുർആനിലെ സൂക്തങ്ങളോടെയാണ് ഉവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി.രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ആത്മാർഥമായി തുടരുമെന്ന് അദ്ദേഹം പിന്നീട് എക്സിൽ കുറിച്ചിരുന്നു.