India
SBI submits all details of electoral bonds,SBI Bonds ,Serial Numbers,latest national news,എസ്.ബി.ഐ,ഇലക്ടറല്‍ ബോണ്ട്,സുപ്രിം കോടതി
India

ഇലക്ട്രൽ ബോണ്ട്‌ വിവരങ്ങൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

Web Desk
|
21 March 2024 1:25 PM GMT

ആൽഫ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളുമാണ് പുറത്ത് വിട്ടത്

ന്യൂഡല്‍ഹി: ഇലക്ട്രൽ ബോണ്ട്‌ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. ആൽഫ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളുമാണ് പുറത്ത് വിട്ടത്. എസ്.ബി.ഐ നൽകിയവിവരങ്ങൾ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഇലക്ട്രൽ ബോണ്ടിന്റെ ആൽഫ ന്യൂമെറിക്കൽ നമ്പറുകളും, സീരിയൽ നമ്പറുകളും ഉൾപ്പെടെ തങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്.ബി.ഐ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. എല്ലാ വിവരങ്ങളും കൈമാറത്ത എസ്.ബി.ഐ നടപടിയെ സുപ്രിംകോടതി അതിരൂക്ഷമായി വിമർശിക്കുകയും വ്യാഴാഴ്ച 5 മണിക്ക് വിവരങ്ങൾ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും മറച്ചു വച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ എസ്.ബി.ഐ ചെയർമാൻ കോടതിയെ അറിയിച്ചു.

അതേസമയം, സീരിയല്‍ നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. വിവരങ്ങൾ പുറത്തുവരുന്നത് ലക്ട്രൽ ബോണ്ടിന്റെ 48ശതമാനം ലഭിച്ച ബി.ജെ.പിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും എന്നാണ് വിലയിരുത്തൽ.

അതിനിടെ ഇലക്ട്രൽ ബോണ്ടിൽ കേന്ദ്രസർക്കാറിന് വിമർശിച്ച് കോൺഗ്രസ്‌ രംഗത്ത് വന്നു. 35 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി 1000 കോടിയോളം രൂപ സംഭാവന നൽകിയെന്നും ഇതിൽ 7 കമ്പനികൾ നിലവാരമില്ലാത്ത മരുന്നുകളുടെ പേരിൽ അന്വേഷണം നേരിട്ടവെയാണ് എന്ന്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിൽ കുറിച്ചു. ഇ കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ എന്ത് ഇടപാടാണ് നടന്നത് എന്ന് മനസിലാക്കാമെന്ന് ജയറാം രമേശ് ചൂണ്ടികാട്ടി.


Similar Posts