India
SC rejects ED appeal against Bineesh Kodiyeris bail in Bengaluru drug deal money laundering case

ബിനീഷ് കോടിയേരി

India

കള്ളപ്പണം വെളുപ്പിക്കൽ: ബിനീഷ് കോടിയേരിക്കെതിരായ ഇ.ഡി അപ്പീല്‍ സുപ്രിംകോടതി തള്ളി

Web Desk
|
2 Feb 2024 10:23 AM GMT

കേസിൽ ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെയാണ് ഇ.ഡി കോടതിയെ സമീപിച്ചത്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ജാമ്യം നൽകിയതിനെതിരെ ഇ.ഡി നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളി. ബംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നൽകിയ ജാമ്യത്തിനെതിരെയാണ് ഇ.ഡി കോടതിയെ സമീപിച്ചത്.

ലഹരിക്കടത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ബിനീഷ് കോടിയേരിയെ 2020 ഒക്ടോബറിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഒരു വർഷത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. സുഹൃത്ത് അനൂപ് മുഹമ്മദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിനെതിരായ ഇ.ഡി നടപടി.

നേരത്തെ ഫെമ കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ബിനീഷിന് ബിസിനസ് പങ്കാളിത്തമുള്ള കമ്പനികൾ ഉൾപ്പെട്ട കേസിലായിരുന്നു നടപടി. കേസില്‍ 2020ൽ അറസ്റ്റിലായ അദ്ദേഹം ഒരു വർഷത്തെ തടവിനുശേഷം ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

കേസിൽ ആദായ നികുതിയിലടക്കം പൊരുത്തക്കേടുകളുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ബിനീഷ് കോടിയേരിക്ക് ബിസിനസ് പങ്കാളിത്തമുള്ള ചില കമ്പനികൾ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.

Summary: Supreme Court rejects appeal filed by ED against Bineesh Kodiyeri's bail in Bengaluru drug deal money laundering case

Similar Posts