India
SC verdict not a setback, protest will continue, say wrestlers
India

ബ്രിജ് ഭൂഷണിൽ നിന്ന് ഇപ്പോഴും ഭീഷണി, അറസ്റ്റ് ചെയ്യും വരെ സമരം തുടരും: ഗുസ്തി താരങ്ങൾ

Web Desk
|
5 May 2023 6:28 AM GMT

ഹരജി സുപ്രിം കോടതി തീർപ്പാക്കിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് താരങ്ങളുടെ തീരുമാനം

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ നിയമപോരാട്ടം തുടരുമെന്ന് ഗുസ്തി താരങ്ങൾ . ബ്രിജ് ഭൂഷണന്റെ അനുയായികളിൽ നിന്ന് ഇപ്പോഴും ഭീഷണി ഉണ്ട്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യും വരെ ജന്തർ മന്ദറിലെ സമരം തുടരുമെന്നും ബജ്‍രംഗ് പൂനിയ മീഡിയവണിനോട് പറഞ്ഞു . ഹരജി സുപ്രിം കോടതി തീർപ്പാക്കിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് താരങ്ങളുടെ തീരുമാനം .

ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെ ആണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം താരങ്ങൾ ഊർജിതമാക്കിയത്. സുപ്രീം കോടതി വിധി ബഹുമാനിക്കുന്നു എന്നും സാധ്യമായ നിയമ നടപടികൾ സംബന്ധിച്ച് കൂടിയാലോചനകൾ തുടരുകയാണ് എന്നും ഗുസ്തി താരം ബജ്റംഗ് പൂനിയ മീഡിയാ വണ്ണിനോട് പറഞ്ഞു.

കേസിലെ പ്രതിയും ഗുസ്തി ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ്ഭൂഷണിൽ നിന്നുള്ള ഭീഷണി തുടരുന്നതായും താരങ്ങൾ വ്യക്തമാക്കി. സമര പന്തലിന് മുൻപിൽ പോലും മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ബ്രിജ്ഭൂഷണിൻ്റേ അനുയായികൾ തങ്ങളെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണ് എന്ന് ബജ്റംഗ് പൂനിയ വെളിപ്പെടുത്തി.

പതിമൂന്നാം ദിവസവും ഇടത് വനിതാ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് താരങ്ങൾക്ക് പിന്തുണയുമായി ജന്തർ മന്ദിറിൽ എത്തുന്നത്. രാജ്യത്തിൻ്റെ മുഴുവൻ പിന്തുണയും ജന്തർ മന്ദിറിൽ വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.

Similar Posts