India
ഒമിക്രോൺ കേസുകൾ കൂടുന്നു; മഹാരാഷ്ട്രയിൽ സ്‌കൂളുകൾ വീണ്ടും അടച്ചു
India

ഒമിക്രോൺ കേസുകൾ കൂടുന്നു; മഹാരാഷ്ട്രയിൽ സ്‌കൂളുകൾ വീണ്ടും അടച്ചു

Web Desk
|
3 Jan 2022 2:33 PM GMT

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ചൊവ്വാഴ്ച പൂനെയിൽ കോവിഡ് അവലോകന യോഗം നടത്തും.

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മുംബൈയിൽ സ്‌കൂളുകൾ വീണ്ടും അടച്ചു. 1 മുതൽ 9, 11 ക്ലാസുകളാണ് ജനുവരി 31 വരെ അടച്ചത്. ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ചൊവ്വാഴ്ച പൂനെയിൽ കോവിഡ് അവലോകന യോഗം നടത്തും. പൂനെയിൽ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളിൽ നാളെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം ഡൽഹിയിൽ രണ്ട് ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 84 ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. നിലവിൽ 202 രോഗികളാണ് ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. പോസിറ്റീവ് നിരക്ക് 6.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു.

Related Tags :
Similar Posts