India
India
ലക്ഷദ്വീപിൽ കെട്ടിടം പൊളിക്കാൻ നൽകിയ നോട്ടീസ് പിൻവലിച്ചു
|14 July 2021 5:53 PM GMT
ഉടമകൾ രേഖകൾ ഹാജരാക്കിയതിനാലാണ് നടപടിയെന്ന് ഭരണകൂടം അറിയിച്ചു
ലക്ഷദ്വീപിൽ കെട്ടിടം പൊളിക്കാൻ നൽകിയ നോട്ടീസ് അഡ്മിനിസ്ട്രേഷൻ പിൻവലിച്ചു . ഉടമകൾ രേഖകൾ ഹാജരാക്കിയതിനാലാണ് നടപടിയെന്ന് ഭരണകൂടം അറിയിച്ചു. ആവശ്യമെങ്കിൽ വീണ്ടും നോട്ടീസ് നൽകും.
ലക്ഷദ്വീപിൽ കടൽതീരത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനായിരുന്നു അഡിമിനിസ്ട്രേഷൻ നോട്ടീസ് നൽകിയത്.20 മീറ്റർ പരിധിയിലുള്ള കെട്ടിടങ്ങൾ നിയമവിരുദ്ധമാനെന്ന് കാണിച്ച് ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. കവരത്തിയിൽ നിരവധി പേർക്ക് നോട്ടീസ് ലഭിച്ചു. വേലിയേറ്റ സമയത്ത് വെള്ളം എത്തുന്ന ഇടങ്ങളിൽ നിന്നും ഇരുപത് മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാണ് നോട്ടീസ് നൽകിയത്.