India
പഞ്ചാബിന് കോടതിയിൽ തിരിച്ചടി; 423 വി.വി.ഐ.പികളുടെ സുരക്ഷ പുനഃസ്ഥാപിക്കുന്നു
India

പഞ്ചാബിന് കോടതിയിൽ തിരിച്ചടി; 423 വി.വി.ഐ.പികളുടെ സുരക്ഷ പുനഃസ്ഥാപിക്കുന്നു

Web Desk
|
2 Jun 2022 11:21 AM GMT

സിദ്ദു മൂസെവാലയുടെ കൊലപാതകത്തിനു പിന്നാലെയാണ് വി.വി.ഐ.സി സുരക്ഷ പുനഃസ്ഥാപിക്കുമെന്ന് ആം ആദ്മി സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്

ചണ്ഡിഗഢ്: ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിനു പിന്നാലെ പഞ്ചാബിലെ ആം ആദ്മി സർക്കാരിന് തിരിച്ചടി. വി.വി.ഐ.പികളുടെ പിൻവലിച്ച സുരക്ഷ പുനഃസ്ഥാപിക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ 423 വി.ഐ.പികൾക്ക് സുരക്ഷ പിൻവലിച്ചത് പുനഃസ്ഥാപിക്കുമെന്ന് കോടതിയെ സർക്കാർ അറിയിച്ചു.

ഇന്ന് സിദ്ദു മൂസെവാലെയുടെ കൊലപാതകക്കേസ് പരിഗണിക്കവെയാണ് സുരക്ഷ പുനഃസ്ഥാപിക്കാൻ കോടതി ഉത്തരവിട്ടത്. ജൂൺ ഏഴുമുതൽ എല്ലാവർക്കും സുരക്ഷ തിരിച്ച് ഏർപ്പെടുത്താമെന്നാണ് കോടതിയിൽ പഞ്ചാബ് സർക്കാർ അറിയിച്ചത്. സുരക്ഷ പിൻവലിക്കപ്പെട്ട വി.ഐ.പികളിൽ ഉൾപ്പെട്ട മുൻ മന്ത്രി കൂടിയായ ഒ.പി സോണിയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

മേയ് 29നായിരുന്നു സിദ്ദു മൂസെവാല ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. മൂസെവാലയും രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ ജവഹർകെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴാണ് സംഘം വെടിയുതിർത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിദ്ദു മൂസെവാല ഉൾപ്പെടെ 424 വി.വി.ഐ.പികളുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. ഇത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരിക്കുകയാണ്.

വി.ഐ.പി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് 424 പേരുടെ സുരക്ഷ പിൻവലിച്ചതെന്നാണ് പഞ്ചാബ് സർക്കാരിന്റെ വിശദീകരണം. സിദ്ദുവിനെ കൊലപ്പെടുത്തിയവരെ വെറുതെ വിടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു.

Summary: Security cover for over 420 VVIPs will be restored from June 7, the AAP government told to the Punjab and Haryana High Court, five days after singer Sidhu Moose Wala was shot dead

Similar Posts