India
നാസിക്കിൽ ബസിന് തീപിടിച്ച് 10 മരണം; നിരവധി പേർക്ക് പൊള്ളലേറ്റു
India

നാസിക്കിൽ ബസിന് തീപിടിച്ച് 10 മരണം; നിരവധി പേർക്ക് പൊള്ളലേറ്റു

Web Desk
|
8 Oct 2022 2:07 AM GMT

മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പൊലീസ് നൽകുന്ന വിവരം

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് പത്ത് പേര്‍ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പൊലീസ് നൽകുന്ന വിവരം.

മരിച്ചവരെ ഇനിയും തിരച്ചറിഞ്ഞിട്ടില്ല. ബസ് പൂര്‍ണമായും കത്തിയതിന് ശേഷമാണ് അപകടവിവരം പുറത്തറിയുന്നു. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം നടന്നത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്തു.

തീപടര്‍ന്നത് യാത്രക്കാരും ബസ് ജീവനക്കാരും വൈകിയാണ് അറിഞ്ഞത്. ഇതും അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. അഗ്‌നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാറും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 5 ലക്ഷം രൂപ നൽകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. യാത്രക്കാരുമായി പോയ ആഡംബര ബസിനാണ് തീ പിടിച്ചത്.



Similar Posts