ലതാ മങ്കേഷ്കര്‍ക്ക് ദുആ ചെയ്ത ഷാരൂഖിനെതിരെ വിദ്വേഷ പ്രചാരണം
|പ്രാർഥനാ നിർഭരമായ ചിത്രത്തെപ്പോലും വര്‍ഗീയ വിഷം വമിപ്പിക്കാനുള്ള അവസരമാക്കി മാറ്റി
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് രാജ്യം ഇന്നലെ വിടചൊല്ലി. ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി സെലിബ്രിറ്റികള്‍ എത്തിയിരുന്നുവെങ്കിലും, സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെയും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്ലാനിയുടെയും ചിത്രമാണ്. തീവ്ര ഹിന്ദുത്വവാദികള്‍ ആ ചിത്രം ഉപയോഗിച്ച് വിദ്വേഷം പടര്‍ത്തുമ്പോള്‍, മതേതര വിശ്വാസികള്‍ ഇതാണ് യഥാര്‍ഥ ഇന്ത്യയെന്ന അടിക്കുറിപ്പോടെ ചിത്രം ഏറ്റെടുത്തു. ഷാരൂഖ് ഖാൻ മൃതദേഹത്തിൽ തുപ്പി എന്നാണ് വര്‍ഗീയവാദികള്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടത്.
ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഷാരൂഖ് ഖാന് ദുആ (പ്രാര്‍ഥന) ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മാനേജര്‍ പൂജ കൈകള്‍ കൂപ്പി പ്രാര്‍ഥിച്ചു. പ്രാർഥനാ നിർഭരമായ ആ ചിത്രത്തെപ്പോലും വര്‍ഗീയ വിഷം വമിപ്പിക്കാനുള്ള അവസരമായി വര്‍ഗീയവാദികള്‍ മാറ്റുകയായിരുന്നു. പ്രാര്‍ഥനയ്ക്ക് ശേഷം മാസ്ക് മാറ്റിയ ഷാരൂഖ് ഖാൻ മൃതദേഹത്തിൽ തുപ്പി എന്നാണ് പ്രചാരണം. അരുണ്‍ യാദവെന്ന ഹരിയാനയിലെ ബി.ജെ.പി നേതാവ് തുടങ്ങിവച്ച വിദ്വേഷ പ്രചാരണം ട്വിറ്ററിലും ഫേസ് ബുക്കിലും ആളിപ്പടരുകയാണ്.
क्या इसने थूका है ❓ pic.twitter.com/RZOa2NVM5I
— Arun Yadav (@beingarun28) February 6, 2022
അതിനിടെ ഈ വിദ്വേഷ പ്രചാരണത്തെ തള്ളിക്കളഞ്ഞ് ഇതാണ് യഥാര്‍ഥ മതേതര ഇന്ത്യ, ഇതാണ് ഇന്ത്യന്‍ സംസ്കാരമെന്ന അടിക്കുറിപ്പോടെ ആ ചിത്രം ഏറ്റെടുത്തവരുമുണ്ട്. 'എത്രമാത്രം മതാന്ധതയും അഴുക്കും തലച്ചോറിൽ പേറിയാലാകും ലതാജിയുടെ മൃതദേഹത്തിൽ ഷാരൂഖ് ഖാൻ തുപ്പിയെന്ന് ചിന്തിക്കാനാവുക! അതിലെത്ര മടങ്ങ് വിദ്വേഷവും വിവേകശൂന്യതയും ഉണ്ടെങ്കിലാകും അത് പറയാനും പ്രചരിപ്പിക്കാനും തോന്നുക'യെന്നാണ് ചിത്രം ഏറ്റെടുത്തവരുടെ ചോദ്യം.
This is the depiction of BHARAT 💪♥
— Samriddhi K Sakunia (@Samriddhi0809) February 6, 2022
YOU CAN'T BREAK IT BY DOING 80:20 #ShahRukhKhan pic.twitter.com/t1vZbrNlNm
This man is loved for a reason.#ShahRukhKhan pic.twitter.com/huLMt1eqxF
— Renuka Vyavahare (@renukaVyavahare) February 6, 2022
No hate can conquer this....
— Aishe (ঐশী) (@aishe_ghosh) February 6, 2022
❤️#ShahRukhKhan pic.twitter.com/rCKoKu2mvX
BEST PICTURE ON INTERNET TODAY, unfortunately at sad & heartbreaking atmosphere. But this is my INDIA 🇮🇳❤️ #ShahRukhKhan@pooja_dadlani pic.twitter.com/b0zC3vGt7d
— Aavishkar (@aavishhkar) February 6, 2022
Some people are filled with hatred that they are misconstruing an act of a genuine dua. Why can't they leave their Islamophobia for 1 sec atleast? Infact you all are spitting venom out there. So stop!!#ShahRukhKhan pic.twitter.com/GXHqYFeqvO
— Purva Chitnis (@ChitnisPurva) February 6, 2022