രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ബി.ജെ.പിക്ക് തലവേദനയായി ശങ്കരാചാര്യന്മാരുടെ ബഹിഷ്കരണ പ്രഖ്യാപനം
|കോൺഗ്രസിനെ ഹിന്ദു വിരുദ്ധരെന്ന് വിശേഷിപ്പിച്ച ബി.ജെ.പി ശങ്കരാചാര്യന്മാരെയും അങ്ങനെ മുദ്ര കുത്തുമോ എന്ന് ആംആദ്മി പാർട്ടി ചോദിച്ചു
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന നാല് ശങ്കരാചാര്യന്മാരുടെ പ്രഖ്യാപനം ബി.ജെ.പിക്ക് തലവേദനയാകുന്നു. കോൺഗ്രസിന് പിന്നാലെ ആംആദ്മി പാർട്ടിയും പുരോഹിതന്മാർ പങ്കെടുക്കാത്ത ചടങ്ങ് അപൂർണമെന്ന് ആരോപിച്ചിട്ടുണ്ട്. താൻ സർക്കാരിൻ്റെ ഭാഗമായിരുന്നെങ്കിൽ ശങ്കരാചാര്യന്മാരുടെ കാൽക്കൽ വീണ് പരിപാടിയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുമായിരുന്നെന്ന് ആംആദ്മി നേതാവ് രാഘവ് ഛദ്ധ പറഞ്ഞത്.
കോൺഗ്രസിനെ ഹിന്ദു വിരുദ്ധരെന്ന് വിശേഷിപ്പിച്ച ബി.ജെ.പി ശങ്കരാചാര്യന്മാരെയും ഹിന്ദു വിരുദ്ധരെന്ന് മുദ്ര കുത്തുമോ എന്നും ആംആദ്മി പാർട്ടി ചോദിച്ചു. നാല് ശങ്കരാചാര്യന്മാർക്ക് പിന്നാലെ നിർമോഹി അഖാഡയിലെ സന്യാസിമാരും സമാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രാണ പ്രതിഷ്ഠ മതാചാരങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചിട്ടുണ്ട്.
അതിനിടെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Summary: Four Shankaracharyas' announcement of boycotting Ayodhya's Ram Mandir consecration ceremony is becoming a headache for BJP