India
INDIA leaders angry as Sharad Pawar set to share stage with PM Narendra Modi, Sharad Pawar set to share stage with PM Narendra Modi, Sharad Pawar to meet PM Narendra Modi

ശരദ് പവാറും നരേന്ദ്ര മോദിയും

India

മോദിയുടെ പരിപാടിയിൽ മുഖ്യാതിഥിയായി ശരദ് പവാർ; ചാട്ടം എങ്ങോട്ട്?

Web Desk
|
29 July 2023 7:09 AM GMT

പൂനെയിൽ നടക്കുന്ന ചടങ്ങിൽ പവാർ പ്രധാനമന്ത്രി മോദിക്ക് ലോക്മാന്യ തിലക് പുരസ്‌കാരം സമ്മാനിക്കുമെന്നും റിപ്പോർട്ടുണ്ട്

മുംബൈ: വിശാല പ്രതിപക്ഷ സഖ്യം 'ഇൻഡ്യ' 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രചാരണങ്ങൾ ശക്തമാക്കുന്നതിനിടെ എൻ.സി.പി തലവൻ ശരദ് പവാറിനെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങൾ ശക്തമാകുന്നു. അടുത്തയാഴ്ച പൂനെയിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പവാർ പങ്കെടുക്കുമെന്ന് വാർത്തകൾ വന്നതിനു പിന്നാലെയാണ് സഖ്യത്തിനു പുറമെ എൻ.സി.പി ക്യാംപിലും ആശങ്കയുയരുന്നത്.

പൂനെ ആസ്ഥാനമായുള്ള തിലക് സ്മാരക് ട്രസ്റ്റിന്റെ പരിപാടിയിലാണ് പവാർ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ആഗസ്റ്റ് ഒന്നിനാണ് പരിപാടി. ചടങ്ങിൽ പ്രധാനമന്ത്രി മോദിക്ക് ലോക്മാന്യ തിലക് പുരസ്‌കാരം സമ്മാനിക്കും. പവാർ തന്നെയാണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

ആഗസ്റ്റ് 25നും 26നും നടക്കുന്ന 'ഇൻഡ്യ'യുടെ അടുത്ത യോഗത്തിന് മുംബൈയാണ് വേദിയാകുന്നത്. ശരദ് പവാറും ഉദ്ദവ് താക്കറെയും യോഗത്തിന്റെ ആതിഥ്യംവഹിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെ, മോദിക്ക് പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിൽ പവാർ സംബന്ധിക്കുന്ന പ്രതിപക്ഷ സഖ്യത്തിനു മോശം പ്രതിച്ഛായയുണ്ടാക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പവാറിനെ വിളിക്കുമെന്നും റിപ്പോർട്ടുണ്ട്.

ജൂലൈ രണ്ടിന് അജിത് പവാറിന്റെ നേതൃത്വത്തിൽ വലിയൊരു വിഭാഗം എൻ.സി.പി എം.എൽ.എമാർ മറുകണ്ടം ചാടി എൻ.ഡി.എ സഖ്യത്തിനൊപ്പം ചേർന്നിരുന്നു. ഇതിനു പിന്നാലെ അജിത് പവാർ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും ശരദ് പവാറിനെ പൂർണമായി തള്ളാൻ വിമതർ തയാറായിട്ടില്ല. മറുകണ്ടം ചാടിയ എം.എൽ.എമാർ പിന്നീട് പാർട്ടി തലവനെ നേരിൽവന്ന് കാണുകയും ചെയ്തിരുന്നു.

Summary: INDIA leaders angry as Sharad Pawar set to share stage with PM Narendra Modi

Similar Posts