India
സ്വന്തം ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഇതല്ലേ പറ്റിയ സമയം: ബിജെപിയുടെ ജന്മദിനത്തിൽ ശശി തരൂരിന്റ കൊട്ട്
India

'സ്വന്തം ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഇതല്ലേ പറ്റിയ സമയം': ബിജെപിയുടെ ജന്മദിനത്തിൽ ശശി തരൂരിന്റ 'കൊട്ട്'

Web Desk
|
6 April 2022 6:44 AM GMT

'പാര്‍ട്ടി ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇതല്ലേ പറ്റിയ സമയം. അതോ നിങ്ങളുടെ പതിവ് പോലെ പൊള്ളയായ വാഗ്ദാനങ്ങളില്‍ ഒന്നാണോ ഈ പാര്‍ട്ടി ഭരണഘടന'

42ാം ജന്മദിനം ആഘോഷിക്കുന്ന ബിജെപിക്ക് 'കൊട്ടു'മായി ശശി തരൂർ എം.പി. മതേതരത്വവും ജനാധിപത്യവും പറയുന്ന ബിജെപിയുടെ തന്നെ ഭരണഘടന പങ്കുവെച്ചായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്. നിങ്ങളുടെ സ്വന്തം ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഇതല്ലേ പറ്റിയ സമയം എന്ന് തരൂർ ചോദിക്കുന്നു.

നിങ്ങളുടെ ഭരണഘടനയുടെ ആദ്യ പേജില്‍ പറഞ്ഞതൊന്നും നിങ്ങള്‍ ഇന്ന് വിശ്വസിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇതല്ലേ പറ്റിയ സമയം. അതോ നിങ്ങളുടെ പതിവ് പോലെ പൊള്ളയായ വാഗ്ദാനങ്ങളില്‍ ഒന്നാണോ ഈ പാര്‍ട്ടി ഭരണഘടനയെന്നും തരൂര്‍ ചോദിക്കുന്നു.

ബി.ജെ.പിയുടെ ഭരണഘടനയുടെ ആദ്യ പേജ് പങ്കുവച്ച് കൊണ്ടാണ് തരൂര്‍ ചോദ്യം ഉന്നയിക്കുന്നത്. ആധുനികവും പുരോഗമനപരവും സമ്പന്നവുമായ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാന്‍ പ്രതിജ്ഞയെടുക്കും എന്ന് തുടങ്ങുന്നതാണ് ബിജെപിയുടെ ഭരണഘടന. ഇതില്‍ തന്നെയാണ് ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും പറയുന്നത്.

ശശിതരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്നേക്ക് 42 തികയുന്ന ബി ജെ പി ക്ക് ജന്മദിനാശംസകൾ!!

നിങ്ങളുടെ സ്വന്തം ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഇതല്ലേ പറ്റിയ സമയം? നിങ്ങളുടെ ഭരണഘടനയുടെ ആദ്യ പേജിൽ പറഞ്ഞതൊന്നും നിങ്ങൾ ഇന്ന് വിശ്വസിക്കുകയോ പ്രാവർത്തികമാക്കുകയോ ചെയ്യുന്നില്ല എന്ന് എല്ലാവർക്കുമറിയാം.

അതോ നിങ്ങൾ പറഞ്ഞു ശീലിച്ച ജൂംലകളിൽ ഒന്ന് മാത്രമാണോ നിങ്ങളുടെ ഈ ഭരണഘടന?

Summary: Shashi Tharoor facebook post troll to bjp on his 42 birthiday

Related Tags :
Similar Posts