India
ഞാൻ ഒറ്റക്ക് ലക്ഷ്യത്തിലേക്ക് നടന്നു, ആളുകൾ ഒപ്പം ചേർന്നു ഒരു ആൾക്കൂട്ടമായി മാറി: ശശി തരൂർ
India

ഞാൻ ഒറ്റക്ക് ലക്ഷ്യത്തിലേക്ക് നടന്നു, ആളുകൾ ഒപ്പം ചേർന്നു ഒരു ആൾക്കൂട്ടമായി മാറി: ശശി തരൂർ

Web Desk
|
28 Sep 2022 4:32 PM GMT

കോൺഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കാനൊരുങ്ങുകയാണ് തരൂർ. നിലവിൽ തരൂർ മാത്രമാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സര സന്നദ്ധത അറിയിച്ചിട്ടുള്ളത്.

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കവിതയുമായി ശശി തരൂർ. ഉറുദു കവി മജ്‌റൂഹ് സുൽത്താൻപുരിയുടെ വരികളാണ് തരൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

''ഞാൻ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു, ഒരാൾക്കൂട്ടമായി മാറി''- എന്നാണ് തരൂർ പങ്കുവെച്ച വരികളുടെ അർത്ഥം. തെരഞ്ഞെടുപ്പിന്റെ പ്രചരണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്ന തനിക്ക് പിന്തുണയേറുന്നവെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ളതാണ് കവിത.

मैं अकेला ही चला था जानिब-ए-मंज़िल मगर

लोग साथ आते गए और कारवाँ बनता गया

~ Majrooh Sultanpuri

Posted by Shashi Tharoor on Wednesday, September 28, 2022

കോൺഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കാനൊരുങ്ങുകയാണ് തരൂർ. നിലവിൽ തരൂർ മാത്രമാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സര സന്നദ്ധത അറിയിച്ചിട്ടുള്ളത്. സെപ്റ്റംബർ 30-ന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റബർ 30-നാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തിയതി. മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തരൂരിന് എതിരാളി ആര് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Similar Posts