India
ഖാർഗെയുടെ വസതിയിലെത്തി അഭിനന്ദനമറിയിച്ച് ശശി തരൂർ
India

ഖാർഗെയുടെ വസതിയിലെത്തി അഭിനന്ദനമറിയിച്ച് ശശി തരൂർ

Web Desk
|
19 Oct 2022 9:00 AM GMT

അധ്യക്ഷ പദവിയിൽ മല്ലികാർജുൻ ഖാർഗെക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി തരൂർ പറഞ്ഞു. പുതിയ അധ്യക്ഷനൊപ്പം പാർട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടുമെന്ന് തരൂർ പ്രസ്താവനയിൽ വ്യക്തമാക്കി.

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ ശശി തരൂർ അദ്ദേഹത്തിന്റെ വസതിയിലെത്തി അഭിനന്ദനമറിയിച്ചു. 7897 വോട്ടുകൾ നേടിയാണ് ഖാർഗെ കോൺഗ്രസ് പ്രസിഡന്റ് പദമുറപ്പിച്ചത്. ശശി തരൂർ 1072 വോട്ടുകൾ നേടി. 416 വോട്ടുകൾ അസാധുവായതായാണ് വിവരം.

അധ്യക്ഷ പദവിയിൽ മല്ലികാർജുൻ ഖാർഗെക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി തരൂർ പറഞ്ഞു. പുതിയ അധ്യക്ഷനൊപ്പം പാർട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടുമെന്ന് തരൂർ പ്രസ്താവനയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ തനിക്കൊപ്പം നിന്നവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

Called on our new President-elect Mallikarjun Kharge-ji to congratulate him and offer him my full co-operation. Indian National Congress has been strengthened by our contest.

Posted by Shashi Tharoor on Wednesday, October 19, 2022


ഒക്ടോബർ 17 (തെരഞ്ഞെടുപ്പ് നടന്ന ദിവസം) ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ യഥാർത്ഥ ആഘോഷമായിരുന്നു. കോൺഗ്രസിന്റെ 9500ലേറെ പ്രതിനിധികൾ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു. ഇന്ന് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അനുകൂലമായ വിധി വന്നിരിക്കുന്നു. വിജയത്തിൽ അദ്ദേഹത്തിന് എന്റെ അനുമദോനങ്ങൾ. തീരുമാനം അന്തിമമാണ്. അത് താഴ്മയായി അംഗീകരിക്കുന്നു. പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വോട്ടിങ്ങിലൂടെ അവസരം നൽകുന്ന ഈ പാർട്ടിയിൽ അംഗമായിരിക്കുന്നത് തന്നെ ഒരു സവിശേഷ അംഗീകാരമാണ്്- തരൂർ കുറിച്ചു.

Similar Posts