India
അവിടെ യുദ്ധം, ഇവിടെ ചാറ്റ്; പാർലമെന്റിലെ തരൂർ-സുപ്രിയ സംസാരം വൈറൽ- Video
India

അവിടെ യുദ്ധം, ഇവിടെ ചാറ്റ്; പാർലമെന്റിലെ തരൂർ-സുപ്രിയ സംസാരം വൈറൽ- Video

Web Desk
|
8 April 2022 8:27 AM GMT

അല്ലു അർജുൻ നായകനായ പുഷ്പയിലെ ശ്രീവല്ലി മുതൽ നിരവധി ഗാനങ്ങൾ പശ്ചാത്തലത്തിൽ ചേർത്തുവച്ചാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ന്യൂഡൽഹി: പാർലമെന്റിനകത്തും പുറത്തും 'പാപ്പരാസി'കളുടെ ശ്രദ്ധാകേന്ദ്രമാണ് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. തരൂരിന്റെ ട്വിറ്റർ കുറിപ്പുകൾ പോലെ മധുരതരമാണ് അദ്ദേഹത്തിന്റെ സംസാരങ്ങളും. എൻസിപി നേതാവ് സുപ്രിയ സുലെയുമായി കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ സംഭാഷണമാണ് ഇപ്പോൾ വൈറലായി മാറുന്നത്. പാർലമെന്റിൽ യുക്രൈൻ-റഷ്യ യുദ്ധത്തെ കുറിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല സംസാരിക്കുന്നതിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള ചാറ്റ്.



45 സെക്കൻഡുള്ള വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി തരൂർ രംഗത്തെത്തി. നയപരമായ കാര്യങ്ങളാണ് തങ്ങൾ സംസാരിച്ചത് എന്നായിരുന്നു തരൂരിന്റെ പ്രതികരണം. അടുത്തതായി സംസാരിക്കേണ്ടത് സുപ്രിയയായിരുന്നു. ഫാറൂഖ് അബ്ദുല്ലയുടെ പ്രസംഗത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ശബ്ദം താഴ്ത്തിയാണ് ഞങ്ങൾ സംസാരിച്ചത്. അതിനാണ് മുഖം താഴ്ത്തിവച്ചത്- അദ്ദേഹം കൂട്ടിച്ചേർത്തു.



എന്നാൽ ട്വിറ്ററിൽ ഇരുവരും തമ്മുള്ള ചാറ്റ് മീമുകളായി നിറയുകയാണ്. അല്ലു അർജുൻ അഭിനയിച്ച പുഷ്പയിലെ ശ്രീവല്ലി മുതൽ നിരവധി ഗാനങ്ങൾ പശ്ചാത്തലത്തിൽ ചേർത്തുവച്ചാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നേരത്തെ, തരൂർ കേരളത്തിലെ ക്ഷേത്രത്തിൽ തേങ്ങയുടയ്ക്കുന്ന ചിത്രം ഇത്തരത്തിൽ മീമുകൾക്ക് കാരണമായിരുന്നു.





Similar Posts