India
ഷാരൂഖ് ഖാനെ വ്യക്തിഹത്യ ചെയ്യുന്നത് ക്രൂരവിനോദം: ശശി തരൂര്‍
India

'ഷാരൂഖ് ഖാനെ വ്യക്തിഹത്യ ചെയ്യുന്നത് ക്രൂരവിനോദം': ശശി തരൂര്‍

Web Desk
|
4 Oct 2021 4:14 PM GMT

മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്ഥയില്‍ ഷാരൂഖ് ഖാനെ വ്യക്തിഹത്യ ചെയ്യുന്നത് ക്രൂരവിനോദമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു

മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ ക്രൂശിക്കുന്നതിനെതിരെ ശശി തരൂര്‍ എം.പി. മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്ഥയില്‍ ഷാരൂഖ് ഖാനെ വ്യക്തിഹത്യ ചെയ്യുന്നത് ക്രൂരവിനോദമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

മയക്കുമരുന്നിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്യുന്ന ആളല്ല താനെന്നും എന്നാല്‍ ഷാരൂഖിനെ ലക്ഷ്യമിട്ടുള്ള പ്രതികരണങ്ങള്‍ ശരിയല്ലെന്നുമാണ് തരൂരിന്റെ അഭിപ്രായം. കുറച്ച് ദയ അവരോട് കാണിക്കണമെന്നും തരൂര്‍ പറഞ്ഞു.

അതേസമയം, ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ഒക്ടോബര്‍ ഏഴുവരെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു. ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവരും വ്യാഴാഴ്ചവരെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ തുടരും. ആര്യന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകള്‍ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്ന് എന്‍.സി.ബി റിമാന്‍ഡ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഒക്ടോബര്‍ പതിനൊന്നുവരെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍.സി.ബി കോടതിയില്‍ ആവശ്യപ്പെട്ടത്.

sas

Related Tags :
Similar Posts