India
Sanjay Raut

സഞ്ജയ് റാവത്ത്

India

ഷിൻഡെ സർക്കാർ അധികകാലം നിലനിൽക്കില്ലെന്ന് സഞ്ജയ് റാവത്ത്

Web Desk
|
30 Jun 2023 5:21 AM GMT

2019 നവംബർ 23 ന് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഫഡ്‌നാവിസിനെ ആളുകൾ കാര്യമായി എടുത്തില്ലെന്നും റാവത്ത്

മുംബൈ: എന്‍.സി.പി നേതാവ് അജിത് പവാറുമായി ചേർന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചപ്പോൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ 2019ലെ പരീക്ഷണം പരാജയപ്പെടുകയും തിരിച്ചടിക്കുകയും ചെയ്തുവെന്ന് ശിവസേന താക്കറെ വിഭാഹം നേതാവ് സഞ്ജയ് റാവത്ത്. 2019 നവംബർ 23 ന് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഫഡ്‌നാവിസിനെ ആളുകൾ കാര്യമായി എടുത്തില്ലെന്ന് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2019ൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ സമ്മതിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അതിൽ നിന്ന് പിന്മാറുകയും ഡബിൾ ഗെയിം കളിക്കുകയുമായിരുന്നുവെന്ന് ഫഡ്‌നാവിസ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു റാവത്ത്. "ശരദ് പവാർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. അതിൽ പുതുമയില്ല. നിങ്ങൾ പരീക്ഷണം നടത്തി പരാജയപ്പെട്ടു, തിരിച്ചടിച്ചു. അതാണ് അടിവരയിട്ടു പറയേണ്ടത്. ഡബിൾ ഗെയിം മറക്കുക. അദ്ദേഹം (ശരദ് പവാർ) പിന്നീട് ഒരു സർക്കാർ രൂപീകരിച്ചു. (സേനയും കോൺഗ്രസും) ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി, പവാർ സാഹിബ് അതിനെ പൂർണമായി പിന്തുണച്ചു, ഇത് ഒരു വസ്തുതയാണ്," റാവത്ത് വിശദീകരിച്ചു.ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ അധികകാലം നിലനിൽക്കില്ലെന്ന് റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ ഇന്ന്(ജൂണ്‍ 30) ഒരു വർഷം പൂർത്തിയാക്കുകയാണ്. സുപ്രീം കോടതി വിധിക്ക് ശേഷം ഷിന്‍ഡെ സർക്കാർ താഴെപ്പോകുമെന്നും സഞ്ജയ് പറഞ്ഞു.

Similar Posts